പ്രമുഖ നടൻ വി.പി. രാമചന്ദ്രൻ അന്തരിച്ചു

Anjana

VP Ramachandran actor death

സിനിമ, സീരിയൽ, നാടക രംഗങ്ങളിൽ സജീവമായിരുന്ന പ്രമുഖ നടൻ വി.പി. രാമചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും സംവിധായകനുമായിരുന്ന അദ്ദേഹം, റിട്ടയേഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. 1987 മുതൽ 2016 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന രാമചന്ദ്രൻ, 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കിളിപ്പാട്ട്, അപ്പു, അയ്യർ ദ ഗ്രേറ്റ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. നിരവധി സിനിമകളിൽ ശബ്ദവും നൽകി.

പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി.പി. ധനഞ്ജയന്റെ സഹോദരനായിരുന്നു രാമചന്ദ്രൻ. വത്സ രാമചന്ദ്രൻ (ഓമന) ആയിരുന്നു ഭാര്യ. ദീപ (ദുബായ്), ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ) എന്നിവരാണ് മക്കൾ. കെ. മാധവൻ (ബിസിനസ്, ദുബായ്), ശിവസുന്ദർ (ബിസിനസ്, ചെന്നൈ) എന്നിവരാണ് മരുമക്കൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പത്മഭൂഷൻ വി.പി. ധനജ്ഞയൻ, വി.പി. മനോമോഹൻ, വി.പി. വസുമതി എന്നിവരും പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്മി, മാധവികുട്ടി, പുഷ്പവേണി എന്നിവരുമാണ് സഹോദരങ്ങൾ. കലാരംഗത്തെ സമ്പന്നമായ കുടുംബപശ്ചാത്തലത്തിൽ നിന്നുകൊണ്ട് വി.പി. രാമചന്ദ്രൻ മലയാള സിനിമയ്ക്കും നാടകരംഗത്തിനും നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്.

Story Highlights: Actor VP Ramachandran, known for cinema, serials, and theater, passes away at 81

Leave a Comment