ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്സ്വാഗൺ ഗോൾഫ് ജിടിഐ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും പുതിയ മോഡൽ ഇന്ത്യയിൽ പുറത്തിറങ്ങിയിരിക്കുകയാണ്. ഈ വാഹനത്തിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് നോക്കാം.
ഇന്ത്യയിൽ ഫോക്സ്വാഗന്റെ ഏറ്റവും വിലകൂടിയ മോഡലായി ഗോൾഫ് ജിടിഐ മാറിയിരിക്കുകയാണ്. വാഹനത്തിന് 52.99 ലക്ഷം രൂപയാണ് വില. കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (സിബിയു) റൂട്ട് വഴി ഇന്ത്യയിലേക്ക് ആദ്യ ബാച്ചിൽ 150 യൂണിറ്റുകളാണ് എത്തുന്നത്. 2016-ൽ പോളോ ജി.ടി.ഐയുടെ പരിമിതമായ യൂണിറ്റുകൾ ഫോക്സ്വാഗൺ ഇന്ത്യയിൽ എത്തിച്ചിരുന്നു.
ഗോൾഫ് ജിടിഐയുടെ പ്രധാന പ്രത്യേകതകളിൽ ഒന്ന് അതിന്റെ എൻജിനാണ്. 2.0 ലീറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഇതിലുള്ളത്. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കുമായി ചേർത്ത ഈ എൻജിൻ 265 bhp കരുത്തിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മേയ് അഞ്ചിനാണ് ഗോൾഫ് ജിടിഐയുടെ ഔദ്യോഗിക ബുക്കിങ്ങ് ഫോക്സ്വാഗൺ ആരംഭിച്ചത്.
ഈ കാറിന് മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാവും. ഇലക്ട്രിക്കലി കൺട്രോൾ ചെയ്യാവുന്ന മുൻ ഡിഫ്രൻഷൻ ലോക്ക് ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. വേരിയബിൾ സ്റ്റിയറിംഗ് റാക്ക്, പിനിയൻ ഗിയറിംഗ് എന്നിവ ഉൾക്കൊള്ളുന്ന പ്രോഗ്രസീവ് സ്റ്റിയറിംഗ് വീൽ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓപ്ഷണൽ അഡാപ്റ്റീവ് സസ്പെൻഷനും ഇതിലുണ്ട്.
അപ്ഡേറ്റ് ചെയ്ത 12.9 ഇഞ്ച് ഇൻഫൊടെയിൻമെന്റ് സിസ്റ്റമാണ് ഗോൾഫ് ജിടിഐയുടെ മറ്റൊരു പ്രധാന സവിശേഷത. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിൽ നൽകിയിട്ടുണ്ട്. ഫോക്സ്വാഗൺ ഈ വർഷം ഏപ്രിലിൽ ഗോൾഫ് ജി.ടി.ഐയുടെ അപ്ഡേറ്റഡ് മോഡൽ ആഗോളവിപണിയിൽ അവതരിപ്പിച്ചിരുന്നു.
വോയ്സ് അസിസ്റ്റും, ചാറ്റ് ജി.പി.ടിയും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ടാർട്ടൻ സീറ്റ് അപ്ഹോൾസ്റ്ററിയും, ജിടിഐ സ്റ്റിയറിംഗ് വീലും, പുഷ് ബട്ടൺ സ്റ്റാർട്ടും ഈ വാഹനത്തിന്റെ മറ്റ് സവിശേഷതകളാണ്. ഫോക്സ്വാഗൺ ഇന്ത്യയിൽ എത്തിക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോൾഫ് ജിടിഐ.
Story Highlights : Volkswagen Golf GTI Launched In India
Story Highlights: Volkswagen launches Golf GTI in India with a price tag of ₹52.99 lakh, featuring a 265 bhp engine and advanced tech.