വിഴിഞ്ഞം◾ അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമാണോദ്ഘാടനം ഏപ്രിൽ ആദ്യം നടക്കും. സർക്കാർ തീരുമാനം അനുസരിച്ചു നടക്കുന്ന ഉദ്ഘാടന ശേഷം നിർമാണ ജോലികൾ തുടങ്ങാൻ കരാർ കമ്പനി അധികൃതർ ഒരുങ്ങി. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് പരിസ്ഥിതി അനുമതി ലഭിച്ചതോടെയാണ് നിർമാണ ജോലികൾ ആരംഭിക്കാനുള്ള നീക്കം. ആദ്യം ബ്രേക് വാട്ടർ(പുലിമുട്ട്) ദീർഘിപ്പിക്കുന്ന ജോലികളാണ് തുടങ്ങുകയെന്നു നിർമാണ ചുമതലയുള്ള അദാനി പോർട്സ് ആൻഡ് സീസ് കമ്പനി അധികൃതർ അറിയിച്ചു.
കര വഴിയും കടലിലൂടെയും കരിങ്കല് നിക്ഷേപം നടത്തും. കടൽ വഴിയുള്ള കരിങ്കല് നീക്കത്തിനു ബാർജുകൾ എത്തിക്കുന്ന ജോലികൾ തുടങ്ങി. രണ്ടും മൂന്നും ഘട്ട വികസന ഭാഗമായി കണ്ടെയ്നർ ടെർമിനൽ നിലവിലെ 800 മീറ്ററിൽ നിന്നു 1,200 മീറ്റർ നീളത്തിലേക്ക് വിപുലീകരിക്കും. ഇതോടെ ബെർത്തിന്റെ ആകെ നീളം 2,000 ആവും. ബ്രേക്ക് വാട്ടർ നിലവിലെ 3,100 മീറ്ററിൽ നിന്നു 900 മീറ്റർ കൂടി നീളം വർധിപ്പിച്ചു 4,000 മീറ്ററാക്കും. കണ്ടെയ്നർ സംഭരണ യാർഡിൻറെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം 1220 മീറ്റർ നീളമുള്ള മൾട്ടി പർപ്പസ് ബർത്തുകൾ, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ (ബ്രേക്വാട്ടറിനോടനുബന്ധിച്ച്), ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, 7.20 എംഎം3 അളവിൽ ഡ്രജിങ് എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്.
രാജ്യാന്തര തുറമുഖത്ത് ബെർത്ത് നീളം കൂട്ടുന്നത് 400 മീറ്റർ വീതമാവും. ഇനി ആകെ 1,200 മീറ്റർ നീളമാണ് വർധിപ്പിക്കുന്നത്. ബ്രേക്വാട്ടർ നിർമാണത്തിനൊപ്പം ഡ്രജിങിലൂടെ യാർഡ് സജ്ജമാക്കൽ, ബെർത്തിനുള്ള പൈലുകൾ(കോൺക്രീറ്റ് തൂണുകൾ) സ്ഥാപിക്കൽ എന്നിവയുൾപ്പെടെ സമാന്തരമായി നടപ്പാക്കാനാണ് പ്രതീക്ഷിക്കുന്നത്. കാലവർഷത്തിനു മുൻപേ കഷ്ടിച്ചു ലഭിക്കുന്ന രണ്ടു മാസ മാസ ഇടവേളയിലാവും നിർമാണ ജോലികൾ നടത്തുക.
നിലവിൽ കടലിലൂടെ മാത്രം നടക്കുന്ന കണ്ടെയ്നർ നീക്കം റോഡു വഴി നടത്തുന്നതിനോടനുബന്ധിച്ച് തുറമുഖത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന 1.7 കിലോ മീറ്റർ റോഡ് നിർമാണം അന്തിമഘട്ടത്തിൽ. ക്ലോവർ ലീഫ് മാതൃക നിർമാണമാണ് അന്തിമായി നടപ്പാക്കുക എങ്കിലും റോഡിനെ ദേശീയ പാതയുമായി താൽക്കാലികമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ആദ്യം നടപ്പാക്കുകയെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. ദേശീയ പാത അതോറിറ്റിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് വൈകാതെ ഇതു നടപ്പാക്കും. ഇതോടെ ട്രക്കുകളിൽ റോഡ് മാർഗം കണ്ടെയ്നർ നീക്കം സാധ്യമാകും.
Story Highlights: The second and third phases of the Vizhinjam International Seaport construction are set to be inaugurated in early April.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ