12.25 കോടിയുടെ റോൾസ് റോയ്സ് സ്വന്തമാക്കി വിവേക് ഒബ്രോയ്; വീഡിയോ വൈറൽ

നിവ ലേഖകൻ

Vivek Oberoi Rolls-Royce

വിവേക് ഒബ്രോയ് തന്റെ പുതിയ റോൾസ് റോയ്സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് വാങ്ങിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 12.25 കോടി രൂപ വിലമതിക്കുന്ന ഈ ആഡംബര വാഹനം കണ്ട് താരത്തിന്റെ കുടുംബവും ആരാധകരും അത്ഭുതപ്പെട്ടിരിക്കുകയാണ്. മലയാളത്തിലടക്കം നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടനാണ് വിവേക് ഒബ്രോയ്. ലൂസിഫറിലെ വില്ലൻ കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരം കഴിഞ്ഞ മൂന്ന് വർഷമായി ദുബായിലാണ് താമസിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വീഡിയോയിൽ വിവേക് തന്റെ പുതിയ കാർ കാണിക്കാൻ അച്ഛൻ സുരേഷ് ഒബ്റോയ്, അമ്മ യശോധര ഒബ്റോയ്, ഭാര്യ പ്രിയങ്ക ആൽവ ഒബ്റോയ് എന്നിവരെ അവരുടെ വസതിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നത് കാണാം. തുടർന്ന് താരം ഡെലിവറി ട്രക്ക് തുറന്ന് തന്റെ പുതിയ റോൾസ് റോയ്സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് അനാച്ഛാദനം ചെയ്തു. ശേഷം കുടുംബവുമായി റൈഡ് പോകുന്നതും വീഡിയോയിലുണ്ട്. “വിജയം വ്യത്യസ്ത രൂപത്തിലും വലുപ്പത്തിലും വരുന്നു, ഇന്ന് ഇത് റോൾസ് റോയ്സിന്റെ രൂപത്തിലാണ്. ജീവിതത്തിലെ പ്രത്യേക നിമിഷങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിൽ അങ്ങേയറ്റം നന്ദിയും അനുഗ്രഹവും ഉണ്ട്,” എന്നും താരം വീഡിയോയ്ക്ക് അടിയിൽ കുറിച്ചു.

വിവേകിന്റെ ശേഖരത്തിലെ ആദ്യത്തെ ആഡംബര വാഹനമല്ല ഇത്. 4.5 കോടി രൂപ വിലമതിക്കുന്ന ക്രിസ്ലർ 300സി ലിമോസിൻ, 3.11 കോടി രൂപ വിലമതിക്കുന്ന ലംബോർഗിനി ഗല്ലാർഡോ, രണ്ട് മെഴ്സിഡസ് മോഡലുകൾ എന്നിവ നടന്റെ കൈവശമുണ്ടെന്ന് റിപ്പോർട്ടുണ്ട്. അഭിനയത്തിന് പുറമേ ദുബായിൽ റിയൽ എസ്റ്റേറ്റിലും നിരവധി ബിസിനസ്സുകളിലും ഒബ്രോയ്ക്ക് ഇടപെടുകളുണ്ട്.

Story Highlights: Vivek Oberoi buys Rolls-Royce Cullinan Black Badge worth 12.25 crore, surprises family and fans

Related Posts
കാർത്തിക് ആര്യനെതിരെ ബോളിവുഡ് ഗൂഢാലോചന നടത്തുന്നുവെന്ന് അമാൽ മാലിക്
Bollywood conspiracy

ഗായകൻ അമാൽ മാലിക്, നടൻ കാർത്തിക് ആര്യനെതിരെ ബോളിവുഡ് ഗൂഢാലോചന നടത്തുന്നു എന്ന് Read more

ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ദീപിക; നേട്ടം കൈവരിച്ച് ആദ്യ ഇന്ത്യൻ നടി
Hollywood Walk of Fame

ബോളിവുഡ് താരം ദീപിക പദുക്കോണിന് ചരിത്ര നേട്ടം. ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ Read more

വിവാഹമോചനം എന്നെ മുഴുക്കുടിയനാക്കി; തുറന്നുപറഞ്ഞ് ആമിർ ഖാൻ
Aamir Khan divorce

ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹമോചനം തനിക്ക് വലിയ മാനസികാഘാതമുണ്ടാക്കിയെന്ന് ആമിർ ഖാൻ. Read more

ഷോലെയിൽ അമിതാഭിനെക്കാൾ പ്രതിഫലം വാങ്ങിയത് ആര്? കണക്കുകൾ പുറത്ത്
Sholay movie remuneration

ഷോലെ സിനിമയിലെ താരങ്ങളുടെ പ്രതിഫല വിവരങ്ങൾ പുറത്ത്. അമിതാഭ് ബച്ചനെക്കാൾ കൂടുതൽ പ്രതിഫലം Read more

ഓരോ ദിവസവും കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്; തുറന്നുപറഞ്ഞ് സൽമാൻ ഖാൻ
Trigeminal Neuralgia

കപിൽ ശർമ്മയുടെ ഷോയിൽ താരം തൻ്റെ രോഗ വിവരങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്. നട്ടെല്ലിന് Read more

ആമസോൺ പ്രൈമിന്റെ 120 കോടിയുടെ ഓഫർ വേണ്ടെന്ന് വെച്ച് ആമിർ ഖാൻ; കാരണം ഇതാണ്!
Sitare Zameen Par

ആമിർ ഖാന്റെ പുതിയ ചിത്രം 'സിതാരേ സമീൻ പർ' ഒടിടിയിൽ റിലീസ് ചെയ്യില്ല. Read more

രണ്ട് താരങ്ങളെ ഒരുമിപ്പിക്കുന്നത് വെല്ലുവിളിയെന്ന് കരൺ ജോഹർ
Bollywood star system

ബോളിവുഡിലെ ഇപ്പോഴത്തെ താരങ്ങളുടെ രീതികളെക്കുറിച്ച് തുറന്നു പറഞ്ഞ് കരൺ ജോഹർ. രണ്ട് താരങ്ങളെ Read more

സിനിമാ അഭിനയം നിർത്താനൊരുങ്ങി ആമിർ ഖാൻ? മഹാഭാരതം അവസാന ചിത്രമായേക്കും
Aamir Khan retirement

ബോളിവുഡ് താരം ആമിർ ഖാൻ സിനിമാഭിനയം നിർത്തുന്നതായി സൂചന. രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് Read more

റേഞ്ച് റോവർ SV മസാര എഡിഷൻ പുറത്തിറങ്ങി
Range Rover Masara Edition

ജെഎൽആർ, റേഞ്ച് റോവർ എസ്വിയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പായ മസാര എഡിഷൻ പുറത്തിറക്കി. Read more

ആരാണ് രാഷ? പാപ്പരാസികളോട് സഞ്ജയ് ദത്ത് ചോദിച്ച ചോദ്യം വൈറലാകുന്നു
Sanjay Dutt viral video

സഞ്ജയ് ദത്ത് പാപ്പരാസികളുമായി സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. മഴയത്ത് കാത്തുനിന്ന പാപ്പരാസികളോട് രാഷ Read more

Leave a Comment