വിതുര(തിരുവനന്തപുരം)◾ വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. വിതുര ഗവ: വിഎച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർഥി തൊളിക്കോട് തോട്ടുമുക്ക് കോണിൽ എൻ.എസ്. മൻസിലിൽ ഷാഹുൽ ഹമീദ്– ഷീജ എന്നിവരുടെ മകൻ മുഹമ്മദ് നായിഫ്(17) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വിതുര ചേന്നൻപാറ ഗോഡൗണിനു സമീപമായിരുന്നു അപകടം.
നെടുമങ്ങാട് ഭാഗത്തു നിന്നും വിതുരയിലേക്ക് വരുകയായിരുന്ന കാറും എതിർ ഭാഗത്തേയ്ക്കു പോകുകയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന നായിഫ് റോഡിലേക്ക് തെറിച്ചു വീണു. പിന്നിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് അൻസിഫിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ തെറ്റായ ദിശയിലേക്ക് കയറിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. വിതുര പോലീസ് കേസെടുത്തു.
Story Highlights: A Plus One student died in a car-scooter collision in Vithura, Thiruvananthapuram.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ