ഒമാനിലെ വിവിധ മെഡിക്കൽ സെന്ററുകളിൽ വിസ പുതുക്കുന്നതിനും, പുതിയ വിസ എടുക്കുന്നതിനും, വിദേശത്തുനിന്നെടുത്ത മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികൾ പുനരാരംഭിച്ചു.
കോവിഡ് പ്രതിസന്ധി മൂലം നിർത്തിവച്ചിരുന്ന പരിശോധനകളാണ് ഈ മാസം 21 മുതൽ പുനരാരംഭിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നടപടികൾ പുനരാരംഭിച്ചതിനു പിന്നാലെ മസ്കറ്റിലെ ദാർസ്സൈറ്റിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ വൻ തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ അറിയിച്ചു.
നാഷണൽ ഡേ പ്രമാണിച്ചുള്ള വരും ദിവസങ്ങളിലെ അവധിയാണ് തിരക്ക് വർധിക്കാൻ കാരണമായത്.
വാക്സിനേഷൻ നടപടികൾ തുടരുന്ന മെഡിക്കൽ കേന്ദ്രങ്ങളിൽ നിലവിൽ പരിശോധനകൾ ആരംഭിച്ചിട്ടില്ല.
ഒമാനിലെ സ്വകാര്യ ക്ലിനിക്കുകളിൽ വിസ മെഡിക്കൽ സൗകര്യം ലഭ്യമാണ്.
Story highlight : Visa medical proceedings resumed in Oman.