2004 ഡിസംബറിൽ വിവാഹിതരായ വീരേന്ദ്ര സെവാഗും ആരതിയും വേർപിരിയുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. ദേശീയ മാധ്യമങ്ങളാണ് വേർപിരിയൽ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആര്യവീർ (2007), വേദാന്ത് (2010) എന്നിവരാണ് ഇവരുടെ മക്കൾ.
മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഡിവോഴ്സ് നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ, ഇരുവരും ഇതുവരെ ഈ വാർത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സമൂഹമാധ്യമങ്ങളിലും വേർപിരിയൽ വാർത്ത ചർച്ചയായി. സെവാഗ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സമീപകാലത്ത് പോസ്റ്റ് ചെയ്തിട്ടില്ല എന്നതും ആരാധകർ ശ്രദ്ധിച്ചു. ആരതിയുടെ സ്വകാര്യ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സെവാഗ് ഫോളോ ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഈയടുത്ത് മകൻ ആര്യവീറിന്റെ ക്രിക്കറ്റ് നേട്ടത്തെക്കുറിച്ചും സെവാഗ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ദില്ലിക്കായി മലേഷ്യയ്ക്കെതിരെ മകൻ 309 പന്തിൽ നിന്ന് 297 റൺസ് നേടിയതിനെ അഭിനന്ദിച്ച സെവാഗ്, അച്ഛന്റെ റെക്കോർഡ് മറികടക്കാത്തതിനാൽ വാഗ്ദാനം ചെയ്ത ഫെറാറി കാർ സമ്മാനമായി ലഭിക്കില്ലെന്നും ഓർമ്മിപ്പിച്ചു.
Story Highlights: Former Indian cricketer Virender Sehwag and his wife Aarti are rumored to be separating after 19 years of marriage.