നെല്ലൂര് (കര്ണാടക): ക്ലാസ് മുറിക്കുള്ളില് അധ്യാപകനെതിരെ പത്താം ക്ലാസ് വിദ്യാര്ഥികളുടെ അക്രമം.കര്ണാടകയിലെ നെല്ലൂര് ചന്നഗിരി താലൂക്കിലെ സ്കൂളിലാണ് സംഭവം.സംഭവത്തിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില് പ്രചരിച്ചതോടെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പേർ രംഗത്തെത്തി.
വിദ്യാഭ്യാസ വകുപ്പ് അധികൃതര് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.സ്കൂളിലെ ഹിന്ദി അധ്യാപകനോട് കുട്ടികള് അപമര്യാദയായി പെരുമാറുന്നതായാണ് വിഡിയോയില്.ഇതിലൊരു കുട്ടി വെയ്സ്റ്റ് ബാസ്ക്കറ്റ് എടുത്ത് അധ്യാപകന്റെ തലയില് കമഴ്ത്തുന്നതും വിഡിയോയിൽ വ്യക്തമാണ്.
ഏതാനും ദിവസം മുൻപ് ക്ലാസില് ഗുഡ്ക പായ്ക്കറ്റുകള് കത്തിച്ച നിലയില് കണ്ടിരുന്നുവെന്നും ക്ലാസില് അങ്ങനെ ചെയ്യാൻ പാടില്ലെന്ന് കുട്ടികളെ ഉപദേശിച്ചിരുന്നതായും അധ്യാപകൻ പറയുന്നു.തുടർന്ന് പാഠഭാഗങ്ങൾ പഠിപ്പിക്കുന്ന സമയം ചില കുട്ടികള് ബഹളമുണ്ടാക്കുകയായിരുന്നുവെന്നും അധ്യാപകൻ പറഞ്ഞു.
കുട്ടികളെ ദോഷമായി ബാധിക്കുമെന്ന് ചിന്തിച്ച് അധ്യാപകന് സംഭവം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ ക്ലാസിലെ ആരോ വിഡിയോയില് ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതര് അന്വേഷണം ആരംഭിച്ചു.
Story highlight : Violence of School children against teacher in Karnataka.