ഇന്ത്യൻ വാഹന വിപണിയിലേക്ക് വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 400 ഏക്കർ സ്ഥലത്ത് വിൻഫാസ്റ്റിന്റെ അത്യാധുനിക വൈദ്യുത കാർ നിർമ്മാണ ഫാക്ടറി ഉയരും. ജൂൺ അവസാനത്തോടെ തമിഴ്നാട്ടിൽ കാർ അസംബ്ലി പ്ലാന്റ് തുറക്കാൻ പദ്ധതിയിടുന്നുവെന്ന് കമ്പനിയുടെ സിഇഒ ഫാം സാൻ ചൗ അറിയിച്ചു. രണ്ട് ബില്യൺ ഡോളർ (ഏകദേശം 17,000 കോടി രൂപ) നിക്ഷേപത്തിലാണ് ഈ ഫാക്ടറി യാഥാർഥ്യമാകുന്നത്.
ഇന്ത്യയിൽ ഇതിനോടകം തന്നെ വിൻഫാസ്റ്റിന്റെ ഇവികൾ അവതരിപ്പിച്ചു കഴിഞ്ഞു. ഈ വർഷം ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലൂടെയാണ് വിൻഫാസ്റ്റ് തങ്ങളുടെ വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ പ്രദർശിപ്പിച്ചത്. അഞ്ചു സീറ്റർ ഇലക്ട്രിക് എസ് യു വി വിഭാഗത്തിലേക്കാണ് പ്രധാനമായും വിഎഫ് 7, വിഎഫ് 6 മോഡലുകൾ എത്തുന്നത്. വിദേശ വിപണികളിൽ രണ്ട് വേരിയന്റുകളിലാണ് വിഎഫ്7 വിൻഫാസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്, ഇക്കോ, പ്ലസ് എന്നിവയാണ് ഈ വേരിയന്റുകൾ.
തമിഴ്നാട്ടിലെ ഫാക്ടറിയിൽ നിർമ്മിക്കുന്ന വാഹനങ്ങൾ ഇന്ത്യൻ വിപണിക്ക് പുറമേ മറ്റ് രാജ്യങ്ങളിലേക്കും കയറ്റി അയക്കുമെന്നാണ് അറിയാൻ കഴിയുന്നത്. വിഎഫ് 6 മോഡലിന് 4,238 എംഎം നീളവും, 1,820 എംഎം വീതിയും, 1,594 എംഎം ഉയരവും ഉണ്ടായിരിക്കും. കൂടാതെ 2,730 എംഎം നീളമുള്ള വീൽബേസും ഇതിനുണ്ട്. ആദ്യഘട്ടത്തിൽ വിഎഫ്6, വിഎഫ്7 മോഡലുകളായിരിക്കും ഇന്ത്യയിൽ പുറത്തിറക്കുകയെന്ന് വിൻഫാസ്റ്റ് അറിയിച്ചിട്ടുണ്ട്.
വിഎഫ്7 ന്റെ ഇക്കോ വേരിയന്റിൽ 75.3 കിലോവാട്ട് ബാറ്ററി പാക്ക് വരുന്നതോടൊപ്പം 450 കിലോമീറ്റർ റേഞ്ചും ലഭിക്കും. അതേസമയം പ്ലസിൽ 431 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ വാഹനത്തിന് കരുത്ത് പകരുന്നത് സിംഗിൾ മോട്ടറാണ്. സുരക്ഷയ്ക്കായി ലെവൽ 2 ആഡാസ് പോലുള്ള സംവിധാനങ്ങളും ഇതിൽ ഉണ്ടാകും.
Story Highlights : VinFast plans to open India plant by end of June
ഇക്കോ വേരിയന്റിൽ 450 കിലോമീറ്റർ റേഞ്ചും പ്ലസിൽ 431 കിലോമീറ്റർ റേഞ്ചുമാണ് നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. രണ്ട് വേരിയന്റുകളിലാണ് വിഎഫ്7 വിൻഫാസ്റ്റ് വിദേശ വിപണികളിൽ അവതരിപ്പിച്ചത്. 75.3 കിലോവാട്ട് ബാറ്ററി പാക്ക് ഈ വാഹനത്തിനുണ്ട്.
Story Highlights: VinFast is planning to inaugurate its India plant by the end of June, marking its entry into the Indian automotive market.