ഗുസ്തി താരങ്ങൾ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നു

നിവ ലേഖകൻ

Vinesh Phogat Bajrang Punia join Congress

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോണ്ഗ്രസിൽ ചേര്ന്നു. ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോണ്ഗ്രസ് അംഗത്വം സ്വീകരിച്ചത്. എ ഐ സി സി ജനറല് സെക്രട്ടറി കെ സി വേണുഗോപാൽ, ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേര, ഹരിയാനയിലെ കോൺഗ്രസിൻ്റെ ചുമതലയുള്ള ദീപക് ബാബറിയ എന്നിവർക്കൊപ്പമാണ് ഇരുവരും എത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇരുവരും റെയില്വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്ഗ്രസില് ചേര്ന്നത്. കോൺഗ്രസ്സിൽ അംഗത്വം എടുത്തത്തിൽ അഭിമാനമുണ്ടെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. തെരുവിൽ സമരം ഇരുന്നപ്പോൾ പിന്തുണ തന്ന പാർട്ടിയാണിതെന്നും മോശം സമയത്ത് മാത്രമേ ആരൊക്കെ നമുക്കൊപ്പം ഉണ്ടാകു എന്ന് മനസിലാകൂവെന്നും അവർ കൂട്ടിച്ചേർത്തു.

പാരീസ് ഒളിമ്പിക്സിൽ പരമാവധി പരിശ്രമിച്ചിരുന്നുവെങ്കിലും ഫൈനലിൽ എത്താൻ കഴിഞ്ഞില്ലെന്നും, ദൈവം രാജ്യത്തെ ജനങ്ങളെ സേവിക്കാൻ തന്നെ നിയോഗിക്കുന്നുവെന്നും വിനേഷ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയാണ് തീരുമാനിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം.

  ഗാന്ധിജയന്തി ദിനത്തിൽ ഗാസ ഐക്യദാർഢ്യ സദസ്സുകളുമായി കോൺഗ്രസ്

സാക്ഷി മാലിക്കിന്റെ അഭിപ്രായത്തിൽ, ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണ്. പല രാഷ്ട്രീയ പാർട്ടികളിൽ നിന്നും വാഗ്ദാനങ്ങൾ ലഭിക്കുമെന്നും, തനിക്കും ഇത്തരം വാഗ്ദാനങ്ങൾ ലഭിച്ചിരുന്നുവെന്നും സാക്ഷി പറഞ്ഞു. സെപ്റ്റംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചേർന്നതിനു പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച.

Story Highlights: Wrestlers Vinesh Phogat and Bajrang Punia join Congress party

Related Posts
ഇന്ത്യയിലെ ഏറ്റവും വലിയ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം; രാഹുൽ ഗാന്ധി
attack on democracy

ഇന്ത്യയിലെ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് രാഹുൽ Read more

ഡൽഹി സ്കൂളുകളിൽ ആർഎസ്എസ് ചരിത്രം പാഠ്യവിഷയമാക്കുന്നു
RSS Delhi schools

ഡൽഹിയിലെ സ്കൂളുകളിൽ ആർഎസ്എസ്സിന്റെ ചരിത്രം പാഠ്യവിഷയമാക്കാൻ തീരുമാനിച്ചു. രാഷ്ട്രനീതി പരിപാടിയുടെ ഭാഗമായാണ് ഈ Read more

  സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധം; പെരിങ്ങരയിൽ ഫ്ലക്സ് ബാനറുകൾ
എൻ.എം വിജയന്റെ കടബാധ്യത എത്രയും പെട്ടെന്ന് തീർക്കും: സണ്ണി ജോസഫ്
NM Vijayan debt

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബത്തിന്റെ കടബാധ്യത എത്രയും പെട്ടെന്ന് തീർക്കുമെന്ന് Read more

നരേന്ദ്ര മോദിക്ക് 75-ാം ജന്മദിനം: പ്രധാനമന്ത്രിയുടെ നേട്ടങ്ങൾ ശ്രദ്ധേയമാകുന്നു
Narendra Modi Birthday

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം. സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യ പ്രധാനമന്ത്രിയും, Read more

പൗരത്വ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; ആശ്വാസമായി പുതിയ വിജ്ഞാപനം
Citizenship Amendment Act

പൗരത്വ നിയമത്തിൽ ഇളവ് നൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കി. 2024 ഡിസംബർ വരെ ഇന്ത്യയിലെത്തിയ Read more

പൗരത്വത്തിന് മുൻപേ സോണിയ ഗാന്ധിക്ക് വോട്ട്? ബിജെപി ആരോപണം കടുക്കുന്നു
Sonia Gandhi citizenship

സോണിയ ഗാന്ധിക്ക് പൗരത്വം കിട്ടുന്നതിന് മുൻപേ വോട്ട് ഉണ്ടായിരുന്നെന്ന് ബിജെപി ആരോപിച്ചു. 1980-ലെ Read more

  ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് 'ദ്വിരാഷ്ട്ര പരിഹാരം' മാത്രമാണ് പോംവഴിയെന്ന് പലസ്തീൻ അംബാസഡർ
എൽഡിഎഫ് ഭരണം തുടരുമെന്ന ഫോൺ സംഭാഷണത്തിൽ വിശദീകരണവുമായി പാലോട് രവി
Palode Ravi

എൽഡിഎഫ് ഭരണം തുടരുമെന്ന ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് Read more

ഓപ്പറേഷൻ സിന്ദൂർ: ജൂലൈ 29ന് പാർലമെന്റിൽ ചർച്ച
Operation Sindoor

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വിശദമായ ചർച്ച ജൂലൈ 29-ന് പാർലമെന്റിൽ നടക്കും. 16 മണിക്കൂർ Read more

മോദി ബിഹാറിൽ: 7000 കോടിയുടെ പദ്ധതികൾക്ക് തുടക്കം, അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു
Bihar development projects

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ 7000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിട്ടു. അമൃത് Read more

അടിയന്തരാവസ്ഥ ഒരു ഇന്ത്യക്കാരനും മറക്കരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി
Emergency period

അടിയന്തരാവസ്ഥ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥയുടെ Read more

Leave a Comment