കോഴിക്കോട്ടുകാരിയായ വിനീത വിശ്വനാഥൻ മിസിസ് ഇൻ്റർനാഷണൽ റണ്ണർ അപ്പ് കിരീടം നേടി. കോവൂർ സ്വദേശിനിയായ വിനീത മികച്ച നർത്തകിയും സൈക്കോളജി കൗൺസിലറും കൂടിയാണ്. ദുബായിൽ നടന്ന മിസിസ് ഇൻ്റർനാഷണൽ 2024-ൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് വിനീത മത്സരിച്ചത്.
ടാലൻ്റ് റൗണ്ട്, നാഷണൽ കോസ്റ്റ്യൂം റൗണ്ട്, ഡിസൈനേഴ്സ് റൗണ്ട് എന്നിങ്ങനെ മൂന്ന് റൗണ്ടുകളായായിരുന്നു മത്സരം നടന്നത്. ഇന്ത്യൻ പാരമ്പര്യ വേഷം ധരിച്ചായിരുന്നു വിനീത മത്സരത്തിനെത്തിയത്. മിസിസ് ഇൻ്റർനാഷണൽ റണ്ണർ അപ്പ് കിരീടം ചൂടിയശേഷം വിനീത പ്രതികരിച്ചു, ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായതെന്നും വളരെയേറെ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
ഇൻ്റർനാഷണൽ മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻപ് ദില്ലിയിൽ നടന്ന ദേശീയ മത്സരത്തിലാണ് വിനീത ആദ്യമായി പങ്കെടുത്തത്. ഈ മത്സരത്തിൽ മിസിസ് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു വിനീത. തുടർന്നാണ് അന്താരാഷ്ട്ര വേദിയിലേക്ക് അവർ കടന്നുവന്നത്.
Story Highlights: Vineetha Viswanathan from Kozhikode wins Mrs. International Runner-up title in Dubai pageant