“അന്ന് ഞാനത് അവരോട് പറഞ്ഞു”; മാത്യുവിനെയും നസ്ലെനെയും കുറിച്ച് വിനീത് വിശ്വം

Thanneermathan Dinangal audition

മലയാള സിനിമയിൽ ബാലതാരമായി വന്ന് പിന്നീട് ദക്ഷിണേന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ യുവതാരങ്ങളാണ് മാത്യു തോമസും നസ്ലെനും. ഇപ്പോഴിതാ ഇരുവരെയും കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് നടൻ വിനീത് വിശ്വം. തണ്ണീർമത്തൻ ദിനങ്ങളുടെ ഓഡിഷൻ വേളയിൽ ഗിരീഷ് എ.ഡി.യ്ക്കൊപ്പം താനുമുണ്ടായിരുന്നെന്ന് വിനീത് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഈ സിനിമയിലെ ഓഡിഷൻ അനുഭവമാണ് വിനീത് പങ്കുവെച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓഡിഷന് നസ്ലെനും മാത്യുവും ഫ്രാങ്കോയുമടക്കം അഞ്ചു കുട്ടികളാണ് പങ്കെടുത്തത്. തണ്ണീർമത്തൻ ദിനങ്ങളുടെ ഓഡിഷൻ സമയത്ത് സംവിധായകൻ ഗിരീഷ് എഡിയുടെ ഒപ്പം താനുമുണ്ടായിരുന്നതായി വിനീത് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സിനിമയെ പാഷനായി കാണുന്നെങ്കിൽ നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കേണ്ടി വരുമെന്ന് താൻ കുട്ടികളോട് പറഞ്ഞിരുന്നുവെന്ന് വിനീത് പറയുന്നു. സിനിമയിലെ തന്റെ അനുഭവങ്ങൾ അങ്ങനെയയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോരുത്തരുടെയും കഥാപാത്രങ്ങൾക്ക് ഒരേപോലെയുള്ള സ്വീകാര്യത ലഭിക്കണമെന്നില്ലെന്ന് ആ സമയത്ത് താൻ അവരോട് പറഞ്ഞിരുന്നുവെന്ന് വിനീത് ഓർക്കുന്നു. “തണ്ണീർ മത്തൻ ദിനങ്ങളിൽ ഇവരെ ഓഡിഷൻ ചെയ്യുമ്പോൾ നമ്മളും ഗിരീഷിന്റെ ഒപ്പം ഉണ്ടായിരുന്നു. പടം ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഇവര് അഞ്ച് കുട്ടികളുണ്ട്. നസ്ലെൻ, മാത്യു, ചെറുത് എന്ന കഥാപാത്രം ചെയ ജിംഖാനയിലെ ഫ്രാങ്കോ. ആ സമയത്ത് ഞാൻ അവരുടെ അടുത്ത് പോയി പറഞ്ഞിരുന്നു. പടം കഴിയുമ്പോൾ, ചിലപ്പോൾ എല്ലാവർക്കും ഒരേ മൈലേജ് കിട്ടണമെന്നില്ല. നിങ്ങൾ എല്ലാവരും ഒരേ പ്രാധാന്യമുള്ള ക്യാരക്ടറാണ് ചെയ്യുന്നത്” – വിനീത് പറയുന്നു.

ALSO READ; ‘തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തുംപിടിയും കിട്ടിയില്ല’; സ്റ്റൈല് മന്നനെ സന്ദര്ശിച്ച സന്തോഷത്തില് കോട്ടയം നസീര്

സിനിമ ഒരു പാഷനായി കൊണ്ട് നടക്കുകയാണെങ്കിൽ അതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നല്ല അവസരങ്ങൾക്കായി കാത്തിരിക്കണമെന്നും വിനീത് കൂട്ടിച്ചേർത്തു. വെള്ളിയാഴ്ചകളിൽ നല്ല അവസരങ്ങൾ തേടിയെത്തും. നമ്മളുടെ വഴിയിൽ എപ്പോഴാണ് ബസ് കയറാൻ സാധിക്കുക എന്ന് പറയാൻ സാധിക്കില്ല.

അജഗജാന്തരം, അങ്കമാലി ഡയറീസ്, സൂപ്പർ ശരണ്യ എന്നീ സിനിമകളിലൂടെ വിനീത് ഏറെ ശ്രദ്ധേയനായി. സൂപ്പർ ശരണ്യയിൽ അഭിനയിച്ചതിന് ശേഷമാണ് തനിക്ക് കുറച്ചെങ്കിലും ആളുകൾക്കിടയിൽ ശ്രദ്ധ നേടാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ടി വരുമെന്നും വിനീത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധ നേടിയ മാത്യുവും നസ്ലെനും പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പ്രേമലുവിലൂടെ 100 കോടി ക്ലബ്ബിൽ നസ്ലെൻ എത്തിയപ്പോൾ, ലോകേഷ് കനകരാജ് ചിത്രം ലിയോയിൽ വിജയുടെ മകനായി മാത്യുവും തിളങ്ങി. തണ്ണീർമത്തൻ ദിനങ്ങളിലൂടെ മലയാളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടായിരുന്നു ഇരുവരുടെയും കരിയറിന്റെ ആരംഭം.

Story Highlights: തണ്ണീർമത്തൻ ദിനങ്ങളുടെ ഓഡിഷൻ അനുഭവം പങ്കുവെച്ച് വിനീത് വിശ്വം .

Related Posts