ഷാഫിയുടെ വിയോഗത്തിൽ തമിഴ് നടൻ വിക്രം അനുശോചനം രേഖപ്പെടുത്തി. ജീവിതത്തിലെ ലളിതമായ നിമിഷങ്ങളിൽ സൗന്ദര്യം കാണാൻ കഴിയുന്ന വ്യക്തിയായിരുന്നു ഷാഫിയെന്ന് വിക്രം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ വിക്രം നായകനായി അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകനായിരുന്നു ഷാഫി.
ഷാഫി നൽകിയ ചിരിയും ഓർമ്മകളും എന്നും നിലനിൽക്കുമെന്ന് വിക്രം പറഞ്ഞു. ഒരു പ്രിയ സുഹൃത്തിനെയും ലോകം ഒരു മികച്ച കഥാകാരനെയും നഷ്ടപ്പെട്ടുവെന്ന് വിക്രം കൂട്ടിച്ചേർത്തു. ഏറ്റവും രസികനായ വ്യക്തികളിൽ ഒരാളായിരുന്നു ഷാഫിയെന്നും വിക്രം അനുസ്മരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാഫി ഈ മാസം 16നാണ് അന്തരിച്ചത്.
ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിനിമാ ലോകത്തിന് തീരാനഷ്ടമാണ് ഷാഫിയുടെ വിയോഗം.
Today, I lost a dear friend and the world lost an incredible storyteller. He was one of the most fun loving & sensitive souls I’ve ever known, someone who could see the beauty in life’s simplest moments.
He may no longer walk among us, but he will always live in the laughter,… pic. twitter. com/HS8xytCvPi
Story Highlights: Tamil actor Vikram expressed condolences on the demise of director Shafi.