വിജയുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) തെരഞ്ഞെടുപ്പ് കമ്മിഷന് രാഷ്ട്രീയ പാര്ട്ടിയായി അംഗീകാരം നല്കി. 2024 ഫെബ്രുവരിയില് സമര്പ്പിച്ച അപേക്ഷയ്ക്കാണ് അംഗീകാരം ലഭിച്ചത്. വിജയ് തന്നെയാണ് പത്രക്കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ ഇനി കൃത്യമായ അര്ത്ഥത്തില് രാഷ്ട്രീയ പ്രവര്ത്തനം നടത്താമെന്നും 2026ലെ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കി.
ഇന്നോ നാളെയോ ആയി പാര്ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്ട്ട്. വില്ലുപുരം ജില്ലയിലെ വിക്രവണ്ടി എന്ന സ്ഥലത്താണ് സമ്മേളനം നടക്കുക എന്നാണ് സൂചന. ആദ്യ സമ്മേളനത്തില് പിണറായി വിജയനെയും രാഹുല് ഗാന്ധിയെയും പങ്കെടുപ്പിക്കാന് വിജയ് ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്ട്ടുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്, രാഹുല് ഗാന്ധി എന്നിവര്ക്ക് പുറമേ ആന്ധ്ര മുഖ്യമന്ത്രി എന്. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കര്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര് എന്നിവരേയും വിജയ് ക്ഷണിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്. ഈ നീക്കം തെക്കേ ഇന്ത്യയിലെ രാഷ്ട്രീയ സമവാക്യങ്ങളില് മാറ്റം വരുത്തിയേക്കാമെന്ന് വിലയിരുത്തപ്പെടുന്നു.
Story Highlights: Vijay’s Tamil Nadu Vetri Kazhagam (TVK) receives Election Commission approval as a political party