വിജയ്യുടെ രാഷ്ട്രീയ പ്രവേശനം: ഡിഎംകെയും ബിജെപി സഖ്യകക്ഷികളും പ്രതികരിക്കുന്നു

Anjana

Vijay Tamil Nadu politics

തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് നടൻ വിജയ് രംഗപ്രവേശം ചെയ്തിരിക്കുകയാണ്. തമിഴക വെട്രിക് കഴകത്തിന്റെ (ടിവികെ) സമ്മേളനത്തിൽ വിജയ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഡിഎംകെ രംഗത്തെത്തി. വിജയ് നയം പ്രഖ്യാപിച്ചില്ലെന്നും വെറും ഒരു കൂട്ടം ആളുകളെ കൂട്ടി എന്തോ പറഞ്ഞതാണെന്നും ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പ്രതികരിച്ചു. അണ്ണാ ഡിഎംകെ വോട്ടുകൾ ഭിന്നിപ്പിക്കാനേ വിജയ്ക്ക് കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, തമിഴ്‌നാട്ടിലെ ബിജെപി സഖ്യകക്ഷികളായ തമിഴകം പാർട്ടിയും ഇന്ത്യ ജനനായക കക്ഷിയും വിജയ്‌യെ പ്രകീർത്തിച്ചു. ഗംഭീര തുടക്കമെന്നാണ് ഇരുപാർട്ടികളുടെയും പ്രതികരണം. അധികാരത്തിന്റെ പങ്കു നൽകുമെന്ന വാഗ്ദാനം സ്വാഗതാർഹമാണെന്നും അവർ അഭിപ്രായപ്പെട്ടു. ഇതിനിടെ പ്രകാശ് രാജും വിജയിക്ക് പിന്തുണയുമായി രംഗത്തെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2026-ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് തങ്ങളും ഡിഎംകെയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരിക്കുമെന്ന് ഉറപ്പിച്ചാണ് വിജയ് ടിവികെ സമ്മേളനത്തിൽ നിന്ന് മടങ്ങിയത്. തമിഴ് രാഷ്ട്രീയത്തിൽ മുഖ്യപാർട്ടിയായി മാറാനുള്ള സുവർണാവസരം വിജയ്ക്ക് മുന്നിലുണ്ട്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും വിജയ്യും തമ്മിലാകും ഇനിയുള്ള പോരെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആഞ്ഞുപിടിച്ചാൽ ടിവികെയ്ക്ക് അത്ഭുതങ്ങൾ കാട്ടാനാകുമെന്നും വിലയിരുത്തപ്പെടുന്നു.

Story Highlights: Actor Vijay’s entry into Tamil Nadu politics sparks reactions from DMK and BJP allies

Leave a Comment