എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് ചുമതല

Anjana

ADGP MR Ajith Kumar vigilance inquiry

വിജിലൻസ് അന്വേഷണത്തിന്റെ പുതിയ നീക്കങ്ങൾ കേരളത്തിൽ ശ്രദ്ധ നേടുന്നു. ADGP എം ആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ (ഒന്ന്) ടീമിനാണ് നൽകിയിരിക്കുന്നത്. എസ് പി ജോൺ കുട്ടിയാണ് അന്വേഷണം നടത്തുന്നത്. വിജിലൻസ് ഡിജിപി യോഗേഷ് ഗുപ്തയ്ക്കാണ് മേൽനോട്ട ചുമതല. അജിത് കുമാറിനെ നേരിട്ട് ചോദ്യംചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ യോഗേഷ് ഗുപ്തയാകും നിർവഹിക്കുക.

എസ്പി സുജിത്ത് ദാസിനെതിരായ വിജിലൻസ് അന്വേഷണവും ഇതേ ടീം തന്നെയാണ് നടത്തുക. ഔദ്യോഗിക സ്വഭാവത്തോടെ അന്വേഷണം ഉടൻ തന്നെ ആരംഭിക്കുന്നു എന്നതാണ് പ്രധാനമായും എടുത്തുപറയേണ്ടത്. സംസ്ഥാനത്തിന്റെ ക്രമസമാധാനപാലന ചുമതലയുള്ള ഒരു എഡിജിപിക്കെതിരെ ഒരേ സമയം രണ്ട് ഏജൻസികളുടെയും അന്വേഷണം നടക്കുന്നുവെന്നുള്ളത് തന്നെ നാണക്കേടാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസമാണ് എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചത്. അനധികൃത സ്വത്തു സമ്പാദനം, കവടിയാറില്‍ പണിയുന്ന ആഢംബര ബംഗ്ലാവ് ഉള്‍പ്പെടെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച അഞ്ച് വിഷയങ്ങളിലാണ് അന്വേഷണം നടക്കുന്നത്. എം ആർ അജിത്കുമാറിനെതിരെ സിപിഐയും കടുത്ത നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ഇതോടെയാണ് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് പരിഗണനയ്‌ക്കെടുത്തത്.

Story Highlights: Vigilance inquiry against ADGP MR Ajith Kumar to be conducted by Thiruvananthapuram Special Investigation Team under DGP Yogesh Gupta’s supervision

Leave a Comment