Headlines

Accidents, Kerala News

വയനാട് മുത്തങ്ങയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ 500 പേരെ രക്ഷപ്പെടുത്തി

വയനാട് മുത്തങ്ങയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ 500 പേരെ രക്ഷപ്പെടുത്തി

വയനാട്ടിലെ മുത്തങ്ങ വനമേഖലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ രാത്രി കുടുങ്ങിയ നിരവധി പേരെ ദീർഘനേരത്തെ രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെത്തിച്ചു. ദേശീയപാതയിൽ കുടുങ്ങിയ 500 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. ചെറുവാഹനങ്ങൾ മുതൽ ടൂറിസ്റ്റ് ബസുകൾ വരെ വെള്ളക്കെട്ടിൽ അകപ്പെട്ടിരുന്നു. നിരവധി വാഹനങ്ങൾ കേടായി എങ്കിലും അവയെ പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊലീസ്, ഫയർ ഫോഴ്സ്, സന്നദ്ധ സംഘടനകൾ, വാട്സ്ആപ്പ് കൂട്ടായ്മകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രാത്രി വൈകിയും രക്ഷാപ്രവർത്തനം നടന്നത്. കെഎസ്ആർടിസി ബസ് ഉൾപ്പെടെ എത്തിച്ചാണ് ആളുകളെ ബത്തേരിയിലേക്ക് കൊണ്ടുപോയത്. ട്രംക്കിം​ഗ് പാത വഴി ആളുകളെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും കാട്ടാന ഭീഷണിയെത്തുടർന്ന് അതിൽ നിന്ന് പിന്തിരിയേണ്ടിവന്നു.

കുടുങ്ങിയ വാഹനങ്ങളെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ബത്തേരി ഭാ​ഗത്തേക്ക് എത്തിച്ചത്. വാഹനങ്ങളും ക്രെയിനും ഉപയോ​ഗിച്ചുകൊണ്ടുള്ള നീണ്ട നേരത്തെ പരിശ്രമത്തിലൂടെയാണ് വാഹനങ്ങളെ ബത്തേരിയിലേക്ക് മാറ്റിയത്. രാത്രി കുടുങ്ങിയ വാഹനങ്ങൾ‌ പുറത്തെത്തിച്ചപ്പോൾ നേരം പുലർച്ചെയായിരുന്നു.

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ

Related posts