ഇരുപത് വർഷങ്ങൾക്ക് ശേഷം ഷാരൂഖ് ഖാൻ – പ്രീതി സിന്റ ചിത്രം വീർ സാറ 100 കോടി ക്ലബ്ബിൽ കയറി. 2004-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഈ വർഷം ഫെബ്രുവരിയിലും സെപ്റ്റംബറിലും റീ റിലീസ് ചെയ്തിരുന്നു. സെപ്തംബർ 13-ന് വീണ്ടും റിലീസ് ചെയ്ത ചിത്രം ഏഴ് ദിവസം കൊണ്ട് 1.
57 കോടി രൂപ നേടി. ഇതോടെ ചിത്രത്തിന്റെ ആജീവനാന്ത കളക്ഷൻ 100 കോടി രൂപയായി ഉയർന്നു. ആഗോളതലത്തിൽ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 102.
60 കോടിയാണ്. 2004-ൽ റിലീസ് ചെയ്തപ്പോൾ 98 കോടി ഗ്രോസ് നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ വാലന്റൈൻസ് വീക്കിൽ ചിത്രം വീണ്ടും പ്രദർശിപ്പിച്ചപ്പോൾ സിനിമ 30 ലക്ഷം രൂപ കളക്ഷൻ നേടി.
ഇപ്പോൾ 282 സ്ക്രീനുകളിൽ റീ റിലീസ് ചെയ്ത ചിത്രം ഒരാഴ്ചകൊണ്ട് 1. 8 കോടി രൂപ കൂടി നേടി. ഷാരൂഖ് ഖാനെ കൂടാതെ റാണി മുഖർജി, പ്രീതി സിന്റ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ആദിത്യ ചോപ്ര തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് യാഷ് ചോപ്രയാണ്. ഇരുപത് വർഷങ്ങൾക്ക് ശേഷവും പ്രേക്ഷകർ ഈ ചിത്രത്തെ ഏറെ സ്നേഹത്തോടെ സ്വീകരിച്ചതിന്റെ തെളിവാണ് ഈ വിജയം.
Story Highlights: Shah Rukh Khan and Preity Zinta’s ‘Veer-Zaara’ enters 100 crore club after 20 years with successful re-releases