ജി. സുധാകരനെ പ്രശംസിച്ച് വി.ഡി. സതീശൻ; കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമെന്ന് വിശദീകരണം

Anjana

VD Satheesan G Sudhakaran

സി.പി.എം. നേതാവ് ജി. സുധാകരനും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മിലുള്ള കൂടിക്കാഴ്ച വ്യക്തിപരമായ സന്ദർശനം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. മന്ത്രിമാരിൽ താൻ വിമർശിക്കാത്ത ഒരാളായിരുന്നു സുധാകരനെന്നും, മന്ത്രിയായിരുന്നപ്പോൾ നീതിപൂർവ്വമായി പെരുമാറിയ വ്യക്തിയാണെന്നും സതീശൻ പറഞ്ഞു. പൊതുമരാമത്ത് മന്ത്രിമാരിൽ സുധാകരനെപ്പോലെ നീതിപൂർവ്വമായി പെരുമാറിയവർ മറ്റാരുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുധാകരനോട് കോൺഗ്രസ് നേതാക്കൾക്കെല്ലാം പ്രത്യേക ആദരവും സ്നേഹവും ബഹുമാനവുമുണ്ടെന്ന് സതീശൻ പറഞ്ഞു. കെ.സി. വേണുഗോപാലിനും ജി. സുധാകരനും തമ്മിൽ വ്യക്തിപരമായ അടുപ്പമുണ്ടെന്നും, അതിനപ്പുറം മറ്റൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ.എമ്മിൽ നടക്കുന്ന കാര്യങ്ങൾ ഗൗരവമായി നിരീക്ഷിക്കുകയാണെന്നും, പാർട്ടിയെ ജീർണത ബാധിച്ചിരിക്കുകയാണെന്ന് നേരത്തേ പറഞ്ഞിരുന്നതായും സതീശൻ സൂചിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സി.പി.ഐ.എം. തകർച്ചയിലേക്കാണ് പോകുന്നതെന്നും, ഇപ്പോൾ നടക്കുന്നത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. അതിനെക്കുറിച്ച് പ്രതികരിക്കുന്നതിൽ അനൗചിത്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിലേക്ക് വരാൻ ചർച്ച നടത്തിയെന്ന വാർത്ത തെറ്റാണെന്നും, അത്തരത്തിലുള്ള യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.

Story Highlights: Opposition leader V.D. Satheesan praises former minister G. Sudhakaran, calls KC Venugopal’s meeting with him personal

Leave a Comment