വയലാർ രാമവർമ്മ: 49 വർഷങ്ങൾക്ക് ശേഷവും മലയാളത്തിന്റെ നിസ്തുലസൗന്ദര്യം

നിവ ലേഖകൻ

Vayalar Ramavarma

വയലാർ രാമവർമ്മയുടെ 49-ാം ചരമവാർഷികം ഇന്ന് ആചരിക്കുകയാണ്. മലയാളികളുടെ ഹൃദയത്തിൽ എന്നും അമരനായി നിലകൊള്ളുന്ന കവിയാണ് വയലാർ. ചങ്ങമ്പുഴയ്ക്ക് ശേഷം കേരളമൊന്നാകെ ഏറ്റുപാടിയ ജനപ്രിയ കവിതയുടെ കൊടുമുടിയായി അദ്ദേഹം അറിയപ്പെടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയലാറിന്റെ നാടക-സിനിമാഗാനങ്ങളില്ലാതെ മലയാളിക്കൊരു ഗാനചരിത്രം സങ്കല്പിക്കാൻ പോലും കഴിയില്ല. ചലച്ചിത്ര ഗാനരചയിതാവ് എന്നതിനോടൊപ്പം, അതിലുമുപരി വയലാർ രാമവർമ്മയെന്ന കവിയാണ് പ്രസിദ്ധൻ. ജാതി, വർഗീയ വ്യവസ്ഥകൾക്കെതിരെ മൂർച്ചയേറിയ വാക്കുകളാൽ അദ്ദേഹം പോരാടി.

അതേസമയം, പ്രണയവും കാമവും നിറയുന്ന വരികളിലൂടെ ആസ്വാദകരുടെ മനസ്സിൽ പ്രണയത്തിരയിളക്കിയ അതേ തൂലികയാണ് വിപ്ലവത്തിന്റെ തീജ്വാലകൾ മനുഷ്യമനസ്സുകളിലേക്ക് പടർത്തുന്ന കവിതകളും സമ്മാനിച്ചത്. “സഖാക്കളെ മുന്നോട്ട്. .

  കന്നഡ വികാരം വ്രണപ്പെടുത്തിയെന്നാരോപണം: ‘ലോക: ചാപ്റ്റർ വൺ’ സിനിമയിലെ ഡയലോഗ് മാറ്റും

. ” എന്ന വരികൾ അടിമത്തത്തിനും അടിച്ചമർത്തലിനുമെതിരെ ആയിരക്കണക്കിന് സഖാക്കളെ ഒന്നിച്ചുനിർത്താൻ ശക്തമായി. വയലാറിന്റെ തൂലികതുമ്പിൽ നിന്നും ഉതിർന്നുവീണ ഗാനങ്ങൾ അവിസ്മരണീയമായ ഭാവനാസാഹിത്യമാണ് ആസ്വാദകർക്ക് സമ്മാനിച്ചത്.

“തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടിയും”, “കായാമ്പുകണ്ണിൽ വിടരുന്ന നായികയും” പ്രണയവർണനകളുടെ ഉദാത്ത ഉദാഹരണങ്ങളായി ഇന്നും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നു. ദാർശനികതയും പ്രണയവും കാമവും മോഹവും പ്രകൃതിയും പ്രളയവുമൊക്കെ അദ്ദേഹത്തിന്റെ വരികളിൽ വിസ്മയമയമായി നിറഞ്ഞുനിൽക്കുന്നു. 1975 ഒക്ടോബർ 27-ന് 47-ാം വയസ്സിൽ വയലാർ വിടവാങ്ങിയെങ്കിലും, കാവ്യകലയിലൂടെ അമരത്വം നേടിയ അദ്ദേഹം ഇന്നും മലയാളത്തിന്റെ നിസ്തുലസൗന്ദര്യമായി തുടരുകയാണ്.

  വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥകളുമായി ‘അനൽഹഖ്’ രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയിൽ ശ്രദ്ധനേടുന്നു

Story Highlights: Vayalar Ramavarma, renowned Malayalam poet and lyricist, remembered on his 49th death anniversary for his revolutionary and romantic verses.

Related Posts
വിനോദ് വൈശാഖിയുടെ മണ്ണറിഞ്ഞവൾ: പ്രകൃതിയും സ്ത്രീത്വവും ഒത്തുചേരുമ്പോൾ
Vinod Vaisakhi poem

"മണ്ണറിഞ്ഞവൾ" എന്ന കവിതയിൽ, പ്രകൃതിയും സ്ത്രീത്വവും തമ്മിലുള്ള അഭേദ്യമായ ബന്ധം വിനോദ് വൈശാഖി Read more

ഓർമ്മകളിൽ അയ്യപ്പപ്പണിക്കർ; 19-ാം അനുസ്മരണ ദിനം
Ayyappa Paniker death

പ്രശസ്ത കവിയും അധ്യാപകനും നിരൂപകനുമായിരുന്ന ഡോ. കെ. അയ്യപ്പപ്പണിക്കരുടെ പത്തൊൻപതാം ഓർമ്മദിനം. മലയാള Read more

  സിനിമാ നിർമ്മാണം അവസാനിപ്പിച്ച് വെട്രിമാരൻ; കാരണം ഇതാണ്
ഒ.എൻ.വി കുറുപ്പിന് ഇന്ന് 94-ാം ജന്മദിനം
O.N.V. Kurup

മലയാളത്തിൻ്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പിൻ്റെ 94-ാം ജന്മദിനമാണിന്ന്. മനുഷ്യൻ എവിടെയുണ്ടോ അവിടെയെല്ലാം Read more

വയലാറിന്റെ അമരഗാനം ‘സന്യാസിനി നിൻ പുണ്യാശ്രമത്തിൽ’ അൻപതാം വർഷത്തിലേക്ക്
Vayalar song anniversary

വയലാറിന്റെ 'സനാസിനീ നിൻ പുണ്യാശ്രമത്തിൽ' എന്ന ഗാനത്തിന് 50 വയസ്സ് തികഞ്ഞു. ഒഎൻവിക്ക് Read more

Leave a Comment