കോർപ്പറേറ്റ് ജീവനക്കാരുടെ ആരോഗ്യത്തിനായി ‘വാന്റേജ് ഫിറ്റ്’ വാക്കത്തൺ നാലാം സീസൺ

Anjana

Vantage Fit corporate walkathon

കോർപ്പറേറ്റ് ജീവനക്കാരുടെ കായികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള വാക്കത്തൺ നാലാം സീസണിലേക്ക് എത്തിയിരിക്കുകയാണ്. എംപ്ലോയീസ് വെൽനെസ് പ്ലാറ്റ്‌ഫോം ആയ ‘വാന്റേജ് ഫിറ്റ്’ ആണ് സംഘാടകർ. ഗുവാഹത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന വാന്റേജിന് ന്യൂഡൽഹിയിലും ഓഫീസുണ്ട്. നവംബർ അഞ്ചു മുതൽ ഡിസംബർ മൂന്നുവരെ നടക്കുന്ന ഈ ​ഗ്ലോബൽ കോർപറേറ്റ് വെർച്വൽ വാക്കത്തണിൽ ഗുവാഹത്തിയിലും ന്യൂഡൽഹിയിലും ആളുകൾ നേരിട്ട് പങ്കെടുക്കും. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരുടെ നടത്തം വർച്വൽ ആയി വാന്റേജ് ആപ്പ് രേഖപ്പെടുത്തും.

2021 ഒക്ടോബറിൽ ആരംഭിച്ച ഈ സംരംഭത്തിൽ 30ൽ അധികം രാജ്യങ്ങളിലെ വൻകിട സ്ഥാപനങ്ങളിലെ ജോലിക്കാർ പങ്കെടുക്കുന്നു. കഴിഞ്ഞ മൂന്നു സീസണിൽ 8100ൽ അധികം ജീവനക്കാർ വിവിധ രാജ്യങ്ങളിൽ നിന്ന് നടത്തത്തിൽ പങ്കെടുത്തതായി വാന്റേജ് ഫിറ്റിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ടീമിലെ പൂജാ അഗാസ്തി പറഞ്ഞു. 100ൽ അധികം കമ്പനികൾ വാക്കത്തണിൽ പങ്കാളികളാകുന്നു. നാലാം സീസണിൽ പങ്കാളികൾക്ക് സർട്ടിഫിക്കറ്റിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമെ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആരോഗ്യവും നിലനിൽപും പ്രോത്സാഹിപ്പിക്കുന്ന സംസ്‌ക്കാരം തൊഴിൽമേഖലയിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. നടത്തത്തിനൊപ്പം ഹൃദയമിടിപ്പ്, ന്യൂട്രീഷൻസിൻ്റെ അളവ് എന്നിവ മനസ്സിലാക്കുന്നതിനും മനസ്സിന്റെ ഏകാഗ്രതയ്ക്ക് ഉതകുന്ന പരിപാടികളും ഉണ്ടാകും. ആരോഗ്യകരവും സന്തോഷപ്രദമായതുമായ തൊഴിൽ അന്തരീക്ഷം കാലത്തിന്റെ ആവശ്യമായി മാറുമ്പോൾ വാന്റേജ് ഫിറ്റിന്റെ ഉദ്യമം കൂടുതൽ രാജ്യങ്ങളിലും സ്ഥാപനങ്ങളിലും എത്തുന്നു. കൂടുതൽ വിവരങ്ങളും റജിസ്‌ട്രേഷനും വാന്റേജിന്റെ സൈറ്റിൽ (http//www.vantagefit.io/) ലഭ്യമാണ്.

Story Highlights: ‘Vantage Fit’ organizes fourth season of global corporate virtual walkathon to promote employee wellness

Leave a Comment