വാണി വിശ്വനാഥിന്റെ തിരിച്ചുവരവ്: ‘റൈഫിള്‍ ക്ലബ്’ എന്ന ചിത്രത്തിലൂടെ വീണ്ടും തിളങ്ങാൻ

Anjana

Updated on:

Vani Viswanath Rifle Club
മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള വാണി വിശ്വനാഥ് 2014ന് ശേഷം സിനിമാലോകത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ആഷിക്ക് അബുവിന്റെ പുതിയ ചിത്രമായ ‘റൈഫിള്‍ ക്ലബ്’ എന്ന സിനിമയിലൂടെ വാണി വിശ്വനാഥ് വീണ്ടും തിരിച്ചെത്തുകയാണ്. ചുവന്ന ഗൗണിന്റെ പ്രസരിപ്പിനൊപ്പം നിഗൂഢമായ പുഞ്ചിരിയുമായി സിനിമാസ്വാദകരെ ആവേശംകൊള്ളിക്കാന്‍ ഒരിക്കല്‍കൂടി വാണി വിശ്വനാഥ് എത്തുകയാണ്. ചടുലമായ സംഭാഷണങ്ങളാലും ആക്ഷന്‍ രംഗങ്ങളാലും ഒരുകാലത്ത് സിനിമാ പ്രേക്ഷകരെയാകെ കീഴടക്കിയിരുന്ന വാണി വിശ്വനാഥ് ഇപ്പോൾ ‘റൈഫിള്‍ ക്ലബില്‍’ ഇട്ടിയാനം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒറ്റ നോട്ടത്തില്‍ പ്രണയവും നിഗൂഢതയും ഒളിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നിക്കുന്ന കഥാപാത്ര സൃഷ്ടിയാണ് ഇട്ടിയാനത്തിന്റേതെന്ന് ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ തോന്നിക്കുന്നുണ്ട്. എന്നാല്‍, പ്രേക്ഷകര്‍ക്ക് ഊഹിക്കാവുന്ന അത്തരമൊരു കഥാപാത്രം മാത്രമായി ഒതുങ്ങാതെ മറ്റെന്തെല്ലാം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഇട്ടിയാനം എന്ന കഥാപാത്രം എന്നറിയാനുള്ള ആകാംക്ഷ നിറക്കുന്നതാണ് ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍. പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരിക്കും ഇത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത് തന്നെ റിലീസിനെത്തുമെന്നാണ് സൂചന. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബുവാണ് നിര്‍വഹിച്ചിരിക്കുന്നത്. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.
  ഏഴാം ക്ലാസ് മുതൽ സിനിമാ മോഹവുമായി ഹണി റോസ്; വിനയനെ കാണാൻ സ്കൂൾ വിട്ട് ഓടിയ കഥ
Story Highlights: Vani Viswanath returns to Malayalam cinema after a decade in Ashiq Abu’s ‘Rifle Club’, alongside Anurag Kashyap and a star-studded cast.
Related Posts
ഏഴാം ക്ലാസ് മുതൽ സിനിമാ മോഹവുമായി ഹണി റോസ്; വിനയനെ കാണാൻ സ്കൂൾ വിട്ട് ഓടിയ കഥ
Honey Rose

ഏഴാം ക്ലാസ് മുതൽ സിനിമയിൽ അഭിനയിക്കണമെന്നായിരുന്നു ഹണി റോസിന്റെ ആഗ്രഹം. മൂലമറ്റത്ത് നടന്ന Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  ഓസ്കാർ പ്രാഥമിക റൗണ്ടിൽ 'ആടുജീവിതം'; മലയാള സിനിമയ്ക്ക് അഭിമാനനേട്ടം
റൈഫിൾ ക്ലബ്ബ് ഒടിടിയിലേക്ക്; ജനുവരി 16 മുതൽ നെറ്റ്ഫ്ലിക്സിൽ
Rifle Club

ഡിസംബർ 19-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ്ബ് ജനുവരി Read more

‘ഐഡന്റിറ്റി’ ബോക്സ് ഓഫീസിൽ തരംഗം; ഒമ്പത് ദിവസം കൊണ്ട് 31.80 കോടി
Identity movie

ടൊവിനോ തോമസ് നായകനായ 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ വൻ വിജയമായി മുന്നേറുന്നു. ഒൻപത് Read more

കോഴിക്കോട് ബീച്ചിൽ ‘ബെസ്റ്റി’യുടെ ആഘോഷ പ്രചാരണം
Besti Movie

ഷഹീൻ സിദ്ദിഖും ശ്രവണയും കോഴിക്കോട് ബീച്ചിൽ 'ബെസ്റ്റി'യുടെ പ്രചരണ പരിപാടിയുമായി എത്തി. 'ആരാണ് Read more

അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള തന്റെ അനുഭവം പങ്കുവെച്ച് സത്യൻ അന്തിക്കാട്
Sathyan Anthikad

സിനിമാ ജീവിതത്തിലെ അനുഭവങ്ങള്\u200d പങ്കുവെച്ച് സംവിധായകന്\u200d സത്യന്\u200d അന്തിക്കാട്. ആരെക്കൊണ്ടും അഭിനയിപ്പിക്കാമെന്ന അഹങ്കാരം Read more

ഗായകൻ മാത്രമല്ല, നടനും: പി. ജയചന്ദ്രന്റെ അഭിനയ ജീവിതം
P. Jayachandran

പ്രശസ്ത ഗായകൻ പി. ജയചന്ദ്രൻ അഭിനയരംഗത്തും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. നഖക്ഷതങ്ങൾ, ട്രിവാൻഡ്രം Read more

ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷത്തില്‍; ജോഫിന്‍ ടി ചാക്കോയുടെ ‘രേഖാചിത്രം’ നാളെ തിയേറ്ററുകളില്‍
Rekha Chitram

'രേഖാചിത്രം' എന്ന സിനിമ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. ജോഫിന്‍ ടി ചാക്കോയുടെ സംവിധാനത്തില്‍ Read more

  ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ്: 'വല'യിലെ കഥാപാത്ര പോസ്റ്റർ പങ്കുവച്ച് നടൻ
സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മാലാ പാർവതി; യൂട്യൂബ് ചാനലിനെതിരെ പരാതി നൽകി
Mala Parvathy cyber attack

നടി മാലാ പാർവതി തനിക്കെതിരായ സൈബർ ആക്രമണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. തന്റെ ചിത്രങ്ങൾ Read more

ആസിഫ് അലിയുടെ ‘രേഖാചിത്രം’ ജനുവരി 9-ന് തിയറ്ററുകളിൽ; പ്രതീക്ഷയോടെ ആരാധകർ
Asif Ali Rekhachitrham

ആസിഫ് അലി നായകനായെത്തുന്ന 'രേഖാചിത്രം' ജനുവരി 9-ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു. ജോഫിൻ Read more

മമ്മൂട്ടിയുടെ ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്’ ട്രെയിലർ നാളെ; മോഹൻലാലിന്റെ ചിത്രവുമായി ക്ലാഷ്
Mammootty Dominic and the Ladies Purse

മമ്മൂട്ടി നായകനായെത്തുന്ന 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്' എന്ന സിനിമയുടെ ട്രെയിലർ Read more

Leave a Comment