വാണി വിശ്വനാഥിന്റെ തിരിച്ചുവരവ്: ‘റൈഫിള് ക്ലബ്’ എന്ന ചിത്രത്തിലൂടെ വീണ്ടും തിളങ്ങാൻ

നിവ ലേഖകൻ

Updated on:

Vani Viswanath Rifle Club

മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള വാണി വിശ്വനാഥ് 2014ന് ശേഷം സിനിമാലോകത്തുനിന്നും വിട്ടുനില്ക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ആഷിക്ക് അബുവിന്റെ പുതിയ ചിത്രമായ ‘റൈഫിള് ക്ലബ്’ എന്ന സിനിമയിലൂടെ വാണി വിശ്വനാഥ് വീണ്ടും തിരിച്ചെത്തുകയാണ്. ചുവന്ന ഗൗണിന്റെ പ്രസരിപ്പിനൊപ്പം നിഗൂഢമായ പുഞ്ചിരിയുമായി സിനിമാസ്വാദകരെ ആവേശംകൊള്ളിക്കാന് ഒരിക്കല്കൂടി വാണി വിശ്വനാഥ് എത്തുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചടുലമായ സംഭാഷണങ്ങളാലും ആക്ഷന് രംഗങ്ങളാലും ഒരുകാലത്ത് സിനിമാ പ്രേക്ഷകരെയാകെ കീഴടക്കിയിരുന്ന വാണി വിശ്വനാഥ് ഇപ്പോൾ ‘റൈഫിള് ക്ലബില്’ ഇട്ടിയാനം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒറ്റ നോട്ടത്തില് പ്രണയവും നിഗൂഢതയും ഒളിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നിക്കുന്ന കഥാപാത്ര സൃഷ്ടിയാണ് ഇട്ടിയാനത്തിന്റേതെന്ന് ചിത്രത്തിന്റെ ക്യാരക്ടര് പോസ്റ്റര് തോന്നിക്കുന്നുണ്ട്.

എന്നാല്, പ്രേക്ഷകര്ക്ക് ഊഹിക്കാവുന്ന അത്തരമൊരു കഥാപാത്രം മാത്രമായി ഒതുങ്ങാതെ മറ്റെന്തെല്ലാം സവിശേഷതകള് ഉള്ക്കൊള്ളുന്നതായിരിക്കും ഇട്ടിയാനം എന്ന കഥാപാത്രം എന്നറിയാനുള്ള ആകാംക്ഷ നിറക്കുന്നതാണ് ചിത്രത്തിന്റെ ക്യാരക്ടര് പോസ്റ്റര്. പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തില് പ്രധാന വേഷത്തിലുണ്ട്. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില് അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരിക്കും ഇത്.

ഒപിഎം സിനിമാസിന്റെ ബാനറില് ആഷിഖ് അബു, വിന്സന്റ് വടക്കന്, വിശാല് വിന്സന്റ് ടോണി എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന ചിത്രം അടുത്ത് തന്നെ റിലീസിനെത്തുമെന്നാണ് സൂചന. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബുവാണ് നിര്വഹിച്ചിരിക്കുന്നത്.

  എമ്പുരാന്റെ വിജയവും പരാജയവും എന്റെ ഉത്തരവാദിത്തം: പൃഥ്വിരാജ്

വിജയരാഘവന്, റാഫി, വിനീത് കുമാര്, സുരേഷ് കൃഷ്ണ, ഹനുമാന്കൈന്ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദര്ശന രാജേന്ദ്രന്, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്, നിയാസ് മുസലിയാര്, റംസാന് മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള് ഷായ്സ്, സജീവ് കുമാര്, കിരണ് പീതാംബരന്, ഉണ്ണി മുട്ടത്ത്, ബിബിന് പെരുമ്പിള്ളി, ചിലമ്പന്, ഇന്ത്യന് എന്നിവരടക്കമുള്ള വന് താരനിരയാണ് ഈ ചിത്രത്തില് അണിനിരക്കുന്നത്.

Story Highlights: Vani Viswanath returns to Malayalam cinema after a decade in Ashiq Abu’s ‘Rifle Club’, alongside Anurag Kashyap and a star-studded cast.

Related Posts
ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
Empuraan Movie

എമ്പുരാൻ സിനിമയെ പ്രശംസിച്ച് നടി ഷീല. ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ് Read more

എമ്പുരാൻ റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ
Empuraan film re-release

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉൾപ്പെടെ 24 ഭാഗങ്ങൾ മാറ്റി എഡിറ്റ് ചെയ്ത Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

  എമ്പുരാൻ വ്യാജ പതിപ്പ്: സൈബർ പൊലീസ് നടപടി ശക്തമാക്കി
‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan Film Commentary

ഫാസിസത്തിന്റെ വ്യാപ്തി അളക്കുന്നതിനുള്ള ഒരു സൂചകമായി 'എമ്പുരാൻ' മാറിയെന്ന് ബെന്യാമിൻ. ചിത്രത്തിലെ രാഷ്ട്രീയം Read more

എമ്പുരാൻ സിനിമയിൽ മാറ്റങ്ങൾ: വിവാദങ്ങൾക്ക് പിന്നാലെ പുതിയ പതിപ്പ്
Empuraan controversy

എമ്പുരാൻ സിനിമയിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റി. കേന്ദ്ര മന്ത്രി സുരേഷ് Read more

‘എമ്പുരാൻ’ വിവാദം വെറും ബിസിനസ് തന്ത്രം, ആളുകളെ ഇളക്കി വിട്ട് പണം വാരുന്നു; സുരേഷ് ഗോപി
Empuraan controversy

‘എമ്പുരാൻ’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങൾ ബിസിനസ് തന്ത്രങ്ങളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളുടെ വികാരങ്ങളെ Read more

Leave a Comment