സിപിഐഎമ്മുമായി അഭിപ്രായ വ്യത്യാസം ഉണ്ടായ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയെ ബിജെപിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ്. ആദർശ ശുദ്ധിയുള്ള നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ബിജെപിയിൽ ചേരാൻ താൽപര്യമുള്ളവരുമായി ചർച്ച നടത്തുമെന്നും രാജേഷ് വ്യക്തമാക്കി. വരും നാളുകളിൽ കൂടുതൽ സിപിഐഎം അനുഭാവികൾ ബിജെപിയിലേക്ക് എത്തുമെന്ന് വിവി രാജേഷ് പ്രതീക്ഷ പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചതിന് കരമന ഹരിയോട് സിപിഎം വിശദീകരണം തേടിയിരുന്നു. തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ഹരി പരാമർശിച്ചിരുന്നു.