വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു. സർക്കാരിന്റെ ടൗൺഷിപ് പദ്ധതിയിലൂടെയാകും സ്കൂൾ പുനർനിർമ്മിക്കുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലൂടെയാകും സ്കൂൾ നിർമിക്കുക. വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും. സ്കൂൾ നിർമ്മാണത്തിനായി വിവിധ വ്യക്തികളെ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ടെങ്കിൽ അവരെയും ഉൾക്കൊള്ളും.
വയനാട് ദുരന്തത്തിൽ കാണാതാവുകയോ മരണപ്പെടുകയോ ചെയ്ത കുട്ടികളുടെ എണ്ണം 53 ആണ്. 18 പേർ മരണമടഞ്ഞു. 35 പേരെ കാണാനില്ല. ജിവിഎച്ച്എസ്എസ് വെള്ളാർമല, ജി എൽ പി എസ് മുണ്ടക്കൈ എന്നീ സ്കൂളുകൾക്കാണ് വലിയ നാശമുണ്ടായിരിക്കുന്നത്. ഈ സ്കൂളുകളെ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കുക എന്നതാണ് അടിയന്തര ലക്ഷ്യം.
മുണ്ടക്കൈ സ്കൂളുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നു എന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം മുൻനിർത്തി വരുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Education Minister V Sivankutty announces reconstruction of Vellarmala School using disaster-resistant technology
Image Credit: twentyfournews