Headlines

Kerala News

തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധി: നാളെ രാവിലെയോടെ പരിഹാരമെന്ന് മന്ത്രി

തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധി: നാളെ രാവിലെയോടെ പരിഹാരമെന്ന് മന്ത്രി

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ അടിയന്തര നടപടിയുണ്ടാകുമെന്നും നാളെ രാവിലെയോടെ എല്ലാ വാർഡുകളിലും വെള്ളമെത്തുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കന്യാകുമാരി റയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ വാർഡുകളിൽ നിർത്തിവച്ചിരുന്ന ജലവിതരണം നാളെ പുലർച്ചയോടെ പുനഃസ്ഥാപിക്കും. റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പ്രധാന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

48 മണിക്കൂറിനുള്ളിൽ തീർക്കാൻ നിശ്ചയിച്ചിരുന്ന പൈപ്പ്ലൈൻ അലൈൻമെന്റ് മാറ്റുന്ന ജോലികൾ അവിചാരിത കാരണങ്ങളാൽ നീണ്ടുപോയതിനാലാണ് ജലവിതരണം പുനഃസ്ഥാപിക്കാൻ വൈകുന്നത്. 44 വാർഡുകളിൽ കുടിവെള്ള വിതരണം തടസപ്പെട്ടിട്ടുണ്ട്. പരാതികൾ അറിയിക്കാൻ വാട്ടർ അതോറിറ്റി കൺട്രോൾ റൂം തുറക്കും. വെള്ളയമ്പലം, തൈക്കാട് തുടങ്ങിയ സ്ഥലങ്ങളിലും കഴക്കൂട്ടത്തും സൗജന്യമായി ടാങ്കറിൽ വെള്ളമെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പകരം സംവിധാനമായി തിരുവനന്തപുരം കോർപറേഷന്റെ സ്മാർട് ട്രിവാൻഡ്രം ആപ് വഴി ടാങ്കറുകളിൽ കുടിവെള്ളം ബുക്ക് ചെയ്യാവുന്നതാണ്. കോർപറേഷന്റെ 14 ടാങ്കറുകളിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ ജലമെത്തിച്ചു വരുന്നു. വാട്ടർ അതോറിറ്റിയുടെ 10 ടാങ്കറുകൾ കഴക്കൂട്ടം മേഖലയിലേക്ക് വെള്ളമെത്തിക്കാനായി ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളയമ്പലം, അരുവിക്കര, മുദാക്കൽ, പിടിപി നഗർ, മൊട്ടമൂട് എന്നിവിടങ്ങളിലെ വാട്ടർ അതോറിറ്റി വെൻഡിങ് പോയിന്റുകളിൽനിന്ന് ടാങ്കറുകൾക്ക് വെള്ളം നൽകുന്നു.

Story Highlights: Minister V Sivankutty addresses water crisis in Thiruvananthapuram, promises restoration by morning

More Headlines

കൊല്ലം മൈനാഗപ്പള്ളി അപകടം: മദ്യലഹരിയിൽ കാറോടിച്ച് കൊലപാതകം നടത്തിയ പ്രതികൾ റിമാൻഡിൽ
തിരുവനന്തപുരത്ത് വൻ സൈബർ തട്ടിപ്പ്; സെപ്റ്റംബറിൽ നഷ്ടം നാലു കോടിയിലധികം
കഴക്കൂട്ടത്ത് ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അതിഥി തൊഴിലാളി പിടിയിൽ
കൊല്ലം മൈനാഗപ്പള്ളി അപകടം: പ്രതികൾ 14 ദിവസത്തേക്ക് റിമാൻഡിൽ
മലപ്പുറം നിപ: 175 പേർ സമ്പർക്ക പട്ടികയിൽ, 74 ആരോഗ്യ പ്രവർത്തകർ
പാലക്കാട് വടക്കഞ്ചേരിയിൽ ബസ് അപകടം: 20 പേർക്ക് പരിക്ക്
ബി.എസ്.എൻ.എലിന്റെ 'സർവത്ര': വീട്ടിലെ വൈഫൈ എവിടെയും ലഭ്യമാകുന്ന പുതിയ സംവിധാനം
കണ്ണൂർ ജനശതാബ്ദിക്ക് ഓണസമ്മാനം; പുതിയ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി: വിൻ വിൻ W 787 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Related posts

Leave a Reply

Required fields are marked *