
താനുമായി ചർച്ച നടത്തിയതിൽ ഹൈക്കമാൻഡിന് നന്ദി അറിയിക്കുന്നുവെന്നും രാജിയിൽ നിന്ന് പിന്നോട്ടില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ അറിയിച്ചു.
പുതിയ നേതൃത്വം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല.തെറ്റായ ശൈലിയും അനഭിലഷണീയ നടപടിയുമാണ് തന്റെ പ്രതികരണത്തിന് കാരണമായതെന്ന് പങ്കുവച്ചത് തന്റെ ആശങ്കയാണെന്നും സുധീരൻ കൂട്ടിച്ചേർത്തു.
തെറ്റായ നിലപാട് തിരുത്താൻ ഹൈക്കമാൻഡിന്റെ ഇടപെടൽ പ്രതീക്ഷിക്കുന്നതായും വി എം സുധീരൻ അഭിപ്രായപ്പെട്ടു.എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം വി എം സുധീരനുമായുള്ള കൂടിക്കാഴ്ച ഗുണകരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.
വി എം സുധീരൻ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും സുധീരന്റെ രാജി ഗുരുതര വിഷയമല്ലെന്നും താരിഖ് അൻവർ വ്യക്തമാക്കി.
മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ രാജിവച്ചത് കോൺഗ്രസിന് നിരാശയുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ല.
നേതൃതല മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും നിലപാടുകൾ ഏകപക്ഷീയമാണെന്നും സുധീരൻ ഉന്നയിച്ചു.
Story highlight : V M Sudheeran response After the discussion with High Command.