ഇറാന്റെ എണ്ണക്കിണറുകൾ ആക്രമിക്കരുതെന്ന് അമേരിക്ക; ഇസ്രയേലിന് മുന്നറിയിപ്പ്

നിവ ലേഖകൻ

US warns Israel Iran oil fields

ഇറാന്റെ എണ്ണക്കിണറുകളും ആണവ കേന്ദ്രങ്ങളും ആക്രമിക്കരുതെന്ന് ഇസ്രയേലിനോട് അമേരിക്ക നിർദേശം നൽകി. ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ എണ്ണ കേന്ദ്രങ്ങൾ ഇസ്രയേൽ ലക്ഷ്യം വെച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നത്. ഇരുന്നൂറോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിലേക്ക് ഇറാൻ വർഷിച്ചിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ഇതുവരെ ഇസ്രയേൽ പ്രത്യാക്രമണത്തിന് മുതിർന്നിട്ടില്ല. ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന വിവരങ്ങൾക്കിടെ ഖാർഗ് ദ്വീപിലെ എണ്ണക്കിണറുകൾ ഇറാൻ ഓയിൽ മന്ത്രി സന്ദർശിച്ചു. ഇറാന് കൃത്യമായ മറുപടി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.

കൃത്യമായ ആസൂത്രണത്തോടെ ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനിടെ, ലബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതോടെ ഇറാൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ആണവനിലയങ്ങൾ അക്രമിക്കുന്നതിന് പിന്തിരിയണമെന്നും അമേരിക്കയുടെ പിന്തുണ ഉണ്ടാകില്ലെന്നും പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ഹമാസ് ആക്രമണത്തിന്റെ വാർഷികദിനമായ ഒക്ടോബർ 7, ഇസ്രയേൽ തിരിച്ചടിക്കാൻ തിരഞ്ഞെടുക്കുമോ എന്നതും കണ്ടറിയേണ്ടതാണ്. എണ്ണ കേന്ദ്രങ്ങൾക്കൊപ്പം ആണവ കേന്ദ്രങ്ങളും ഇസ്രയേൽ ആക്രമിക്കുമെന്നാണ് വിവരം.

  കൊടകര കേസ്: ഇഡി ബിജെപിയുടെ ഏജൻസി, കുറ്റപത്രം തിരുത്തിയെഴുതിയെന്ന് എം വി ഗോവിന്ദൻ

എന്നാൽ ഇസ്രയേൽ പ്രത്യാക്രമണത്തിന് മുതിർന്നിട്ടില്ല. ഇതാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നതും.

Story Highlights: US urges Israel not to attack Iran’s oil fields and nuclear facilities amid escalating tensions

Related Posts
ഇറാൻ എല്ലാ വിമാന സർവീസുകളും റദ്ദാക്കി; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു
Iran flight cancellations

ഇറാൻ രാജ്യത്തെ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി റദ്ദാക്കി. ഇന്ന് രാത്രി മുതൽ Read more

  ബിജെപി സംസ്ഥാന മീഡിയ ചുമതല അനൂപ് ആന്റണിക്ക്
ഇസ്രയേലിനെതിരായ ആക്രമണം ന്യായീകരിച്ച് ഇറാൻ നേതാവ്; മുസ്ലിം രാജ്യങ്ങളോട് ഐക്യദാർഢ്യം ആവശ്യപ്പെട്ടു
Iran Israel conflict

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി ഇസ്രയേലിനെതിരെ നടത്തിയ വ്യോമാക്രമണത്തെ ന്യായീകരിച്ചു. Read more

ഹസൻ നസ്റല്ലയുടെ ശവസംസ്കാരം വെള്ളിയാഴ്ച; മേഖലയിൽ സംഘർഷം രൂക്ഷം
Hassan Nasrallah funeral

ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്റല്ലയുടെ ശവസംസ്കാരം വെള്ളിയാഴ്ച നടക്കും. ബെയ്റൂട്ടിലെ വ്യോമാക്രമണത്തിൽ Read more

സ്വർണവില പുതിയ റെക്കോഡിൽ; പവന് 56,880 രൂപ
Kerala gold price record high

പശ്ചിമേഷ്യയിലെ സംഘർഷം കാരണം സ്വർണവില പുതിയ സർവകാല റെക്കോഡിലെത്തി. ഗ്രാമിന് 10 രൂപ Read more

ഇസ്രായേൽ-ഇറാൻ സംഘർഷം: എയർ ഇന്ത്യ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ നീട്ടി റദ്ദാക്കി
Air India Tel Aviv flights suspension

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ ടെൽ Read more

  സിപിഐഎം പാർട്ടി കോൺഗ്രസ് നാളെ മധുരയിൽ
പശ്ചിമേഷ്യയിലെ സംഘർഷം: ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കി
Air India Tel Aviv flights cancelled

ഹമാസ് നേതാവിൻ്റെ വധത്തെ തുടർന്ന് പശ്ചിമേഷ്യ മേഖലയിൽ ഉയർന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് Read more

Leave a Comment