കാബൂളിൽ ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുനൽകി ബൈഡൻ.

Anjana

കാബൂളിൽ ഭീകരാക്രമണ സാധ്യത ബൈഡൻ
കാബൂളിൽ ഭീകരാക്രമണ സാധ്യത ബൈഡൻ

കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണ സാധ്യത നിലനിൽക്കുന്നെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പുനൽകി. യുഎസിന്റെ ഒഴിപ്പിക്കൽ  നടപടികൾ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. 

അഫ്ഗാനിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അടുത്ത 24-36 മണിക്കൂറിനുള്ളിൽ ഭീകരാക്രമണം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 യുഎസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ദേശീയസുരക്ഷാ സമിതിയുമായി അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേർത്തിരുന്നു. സേനയിലെ ഉന്നത കമാൻഡർമാർ അടക്കം യോഗത്തിൽ പങ്കെടുത്തു.

കാബൂളിൽ ഭീകരാക്രമണം നടന്നതിനുപിന്നാലെ താലിബാൻ കൂടുതൽ സൈന്യത്തെ വിമാനത്താവള പരിസരത്ത് വിന്യസിച്ചു. ചാവേറാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ വിമാനത്താവള പരിസരത്ത് കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്.

ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ഒരു ലക്ഷത്തോളം പേരെയാണ് യുഎസ് കാബൂളിൽ നിന്നും ഒഴിപ്പിച്ചത്. ഒഴിപ്പിക്കൽ നടപടികൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്.

Story Highlights: US warns about another attack on Kabul airport