ഭ്രൂണങ്ങളുടെ ഐക്യു പരിശോധിക്കുന്ന വിവാദ സേവനവുമായി യുഎസ് സ്റ്റാർട്ടപ്പ്

Anjana

embryo IQ testing

യുഎസ് സ്റ്റാർട്ടപ്പ് കമ്പനിയായ ഹെലിയോസ്‌പെക്റ്റ് ജെനോമിക്‌സ് ഭ്രൂണങ്ങളുടെ ഐക്യു പരിശോധിക്കുന്ന വിവാദ സേവനവുമായി രംഗത്തെത്തിയിരിക്കുന്നു. ഹോപ്പ് നോട്ട് ഹേറ്റ് എന്ന കാമ്പെയ്ൻ ഗ്രൂപ്പിൻ്റെ വീഡിയോ റെക്കോർഡിംഗുകളിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ദ ഗാർഡിയൻ ഈ റെക്കോർഡിങുകള്‍ അവലോകനം ചെയ്തതിനു ശേഷമാണ് വാർത്ത പുറത്തുവിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

100 ഭ്രൂണങ്ങളുടെ വരെ ഐക്യു പരിശോധിക്കാൻ 50,000 ഡോളര്‍ (42,03471 രൂപ) വരെയാണ് കമ്പനി ആവശ്യപ്പെടുന്നതെന്ന് റെക്കോഡിങ്ങുകളിൽ നിന്ന് വ്യക്തമാകുന്നു. ആവശ്യക്കാരെ കണ്ടെത്താന്‍ കമ്പനിയെ സഹായിക്കുന്ന ജീവനക്കാരന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മനുഷ്യ ഭ്രൂണങ്ങളില്‍ മാറ്റം വരുത്തുന്ന പരീക്ഷണങ്ങളുടെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതിനിടയിലാണ് ഈ വിവാദ സേവനവുമായി കമ്പനി എത്തുന്നത്.

  BYD സീലയൺ 7 ഇലക്ട്രിക് എസ്‌യുവി നാളെ ഇന്ത്യയിൽ

ജീനോം എഡിറ്റിംഗിനെ ചുറ്റിപ്പറ്റിയുള്ള ധാർമ്മിക ചർച്ചകൾ നടക്കുന്ന കാലത്ത് ഇത്തരം അവകാശവാദവുമായി കമ്പനി എത്തിയത് വൻ വിമർശനമാണ് സൃഷ്ടിക്കുന്നത്. ഇത്തരം സാങ്കേതിക വിദ്യകൾ സാമൂഹിക കാരണങ്ങളേക്കാൾ ജീവശാസ്ത്രത്തിൽ നിന്നാണ് അസമത്വം ഉണ്ടാകുന്നത് എന്ന വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു എന്നതാണ് ഇത്തരത്തിൽ ഭ്രൂണങ്ങളുടെ ഐക്യു പരിശോധിക്കുന്നതിലെ ധാർമികമായ ഒരു പ്രശ്നം.

  ജിയോ സിനിമയും ഡിസ്നി+ ഹോട്ട്സ്റ്റാറും ഒന്നായി; പുതിയ പ്ലാറ്റ്‌ഫോം 'ജിയോ ഹോട്ട്സ്റ്റാർ'

Story Highlights: US startup offers controversial embryo IQ testing service for wealthy couples, sparking ethical debates

Related Posts
ഐവിഎഫ് ചികിത്സയും ഇരട്ടക്കുട്ടികളുടെ ജനനവും: പുതിയ പഠനം
IVF

ഐവിഎഫ് ചികിത്സ ഇരട്ടക്കുട്ടികളുടെ ജനനനിരക്ക് വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. ഈ സാങ്കേതികവിദ്യ Read more

  കുവൈറ്റിൽ ലൈസൻസില്ലാതെ ബിസിനസ്; കർശന ശിക്ഷയുമായി വാണിജ്യ മന്ത്രാലയം
യുഎഇയിൽ വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നിർബന്ധം; പുതിയ നിയമം ജനുവരി മുതൽ
UAE genetic testing marriage

യുഎഇയിൽ വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നിർബന്ധമാക്കി പുതിയ നിയമം. അടുത്ത വർഷം Read more

Leave a Comment