ഐക്യരാഷ്ട്രസഭയിൽ റഷ്യയ്ക്കൊപ്പം നിലയുറപ്പിച്ച് യുക്രൈനിനെതിരെ അമേരിക്ക രംഗപ്രവേശം ചെയ്തു. റഷ്യയുടെ അധിനിവേശത്തെ അപലപിച്ചുകൊണ്ടുള്ള യുക്രൈൻ പ്രമേയത്തെ അമേരിക്ക എതിർത്തു. യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്ക റഷ്യയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്.
യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ മുൻപ് ഡൊണാൾഡ് ട്രംപ് ശ്രമം നടത്തിയിരുന്നു. ഇരു രാഷ്ട്രത്തലവൻമാരുമായും ട്രംപ് സംസാരിച്ചിരുന്നു. അനുനയ ചർച്ചകളുടെ ആദ്യഘട്ടം സൗദി അറേബ്യയിലെ റിയാദിൽ വച്ചാണ് നടന്നത്.
പ്രമേയത്തെ എതിർക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം യൂറോപ്യൻ രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. യൂറോപ്പിന്റെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയത്തിന് എതിരായാണ് യുഎസ് റഷ്യക്കൊപ്പം നിന്നത്. യുദ്ധത്തെ അപലപിക്കുകയും യുക്രൈനിൽ നിന്ന് റഷ്യ പിന്മാറണമെന്നുമായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം.
ഇന്ത്യ മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാട് തന്നെയാണ് ഇക്കുറിയും തുടർന്നത്. പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. യുഎൻ പ്രമേയത്തിൽ റഷ്യൻ നിലപാടിനെ അനുകൂലിച്ചാണ് യുഎസ് രംഗത്തുവന്നത്.
Story Highlights: The US sided with Russia against Ukraine at the UN, opposing a resolution condemning Russia’s annexation.