പശ്ചിമേഷ്യന് സംഘര്ഷത്തിനിടെ ആന്റണി ബ്ലിങ്കന് ഖത്തറില്

നിവ ലേഖകൻ

Anthony Blinken Qatar visit

പശ്ചിമേഷ്യന് സംഘര്ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് ഖത്തറിലെത്തി. സൗദി അറേബ്യ സന്ദര്ശിച്ച ശേഷമാണ് അദ്ദേഹം ദോഹയിലെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലുസൈല് പാലസില് ഖത്തര് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല്താനി ബ്ലിങ്കനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുന്നതും മേഖലയിലെ ആശങ്കയുമായി ബന്ധപ്പെട്ട വിഷയങ്ങളും നേതാക്കള് ചര്ച്ച ചെയ്തു.

ഗാസ, അധിനിവേശ ഫലസ്തീന് പ്രദേശങ്ങള്, ലെബനന് എന്നിവിടങ്ങളിലെ സംഘര്ഷങ്ങളില് ഊന്നിയായിരുന്നു ചര്ച്ചയെന്ന് ഖത്തര് ന്യൂസ് ഏജന്സി റിപ്പോര്ട്ട് ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന് അബ്ദുല്റഹ്മാന് ബിന് ജാസിം അല്താനിയും കൂടിക്കാഴ്ചയില് പങ്കെടുത്തു.

മേഖലയില് വെടിനിര്ത്തല് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്ച്ചകള്ക്കായാണ് ബ്ലിങ്കന് പശ്ചിമേഷ്യന് സന്ദര്ശനം നടത്തുന്നത്. ഗസ്സയില് ഇസ്രായേല് ആക്രമണം തുടങ്ങിയ ശേഷം ഇത് പതിനൊന്നാം തവണയാണ് ആന്റണി ബ്ലിങ്കന് പശ്ചിമേഷ്യയില് സന്ദര്ശനം നടത്തുന്നത്.

ലബനനിലും ഗസ്സയിലും നിലനില്ക്കുന്ന യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സന്ദര്ശനം.

Story Highlights: US Secretary of State Anthony Blinken meets Qatari Amir in Doha amid ongoing Middle East tensions

Related Posts
കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; മുഖ്യമന്ത്രിയുടെ ഖത്തർ സന്ദർശനം പൂർത്തിയായി
Kerala Qatar relations

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ സന്ദർശനം നടത്തി. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര Read more

ഖത്തർ മലയാളോത്സവം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
Qatar Malayalotsavam

ഖത്തർ മലയാളോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരളത്തോടുള്ള Read more

ഖത്തർ മന്ത്രിക്ക് ഷീൽഡ് ഓഫ് ഹ്യുമാനിറ്റി സമ്മാനിച്ച് മുഖ്യമന്ത്രി
Qatar Kerala cooperation

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ രാജ്യാന്തര സഹകരണ മന്ത്രി മറിയം ബിൻത് അലി Read more

നവകേരളം ലക്ഷ്യം; ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളുടെ അവകാശമെന്ന് മുഖ്യമന്ത്രി
Nava Keralam

ഖത്തറിൽ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളുമായും ബിസിനസ് പ്രമുഖരുമായും മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച Read more

ആലുങ്കൽ മുഹമ്മദ് ഫോബ്സ് പട്ടികയിൽ; മിഡിൽ ഈസ്റ്റിലെ മികച്ച സംരംഭകനായി തിരഞ്ഞെടുക്കപ്പെട്ടു
Alungal Muhammed Forbes List

24 ന്യൂസ് ചെയർമാനും അബീർ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനുമായ ആലുങ്കൽ മുഹമ്മദിനെ ഫോബ്സ് Read more

ഇസ്രയേൽ വെടിനിർത്തൽ ലംഘിക്കുന്നു; ഗസ്സയിൽ വംശഹത്യ നടത്തിയെന്ന് ഖത്തർ അമീർ
Israeli ceasefire violations

ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി Read more

അഫ്ഗാൻ-പാക് സംഘർഷം: ഖത്തർ മധ്യസ്ഥതയിൽ ഇന്ന് ദോഹയിൽ ചർച്ച
Afghanistan-Pakistan talks

അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷത്തിൽ ഖത്തർ ഇന്ന് മധ്യസ്ഥ ചർച്ചകൾക്ക് വേദിയാകും. ദോഹയിൽ നടക്കുന്ന ചർച്ചയിൽ Read more

ഫിഫ ലോകകപ്പിന് ഖത്തറും സൗദിയും യോഗ്യത നേടി; സൗദിക്ക് ഇത് ഏഴാം അവസരം
FIFA World Cup qualification

ഫിഫ ലോകകപ്പിന് ഖത്തറും സൗദി അറേബ്യയും യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് Read more

ഗസ്സയിലെ യുദ്ധം അവസാനിച്ചു; സമാധാന കരാർ ഒപ്പുവച്ചു
Gaza peace agreement

ഗസ്സയിൽ രണ്ട് വർഷം നീണ്ട യുദ്ധം അവസാനിച്ചു. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎസ് Read more

അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ചർച്ചകൾക്ക് സാധ്യത
India Afghanistan relations

അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി ആമിർ ഖാൻ മുത്തഖി ഇന്ത്യയിലെത്തി. ഉഭയകക്ഷി ബന്ധം Read more

Leave a Comment