പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ആന്റണി ബ്ലിങ്കന്‍ ഖത്തറില്‍

Anjana

Anthony Blinken Qatar visit

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഖത്തറിലെത്തി. സൗദി അറേബ്യ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ദോഹയിലെത്തിയത്. ലുസൈല്‍ പാലസില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ബ്ലിങ്കനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുന്നതും മേഖലയിലെ ആശങ്കയുമായി ബന്ധപ്പെട്ട വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

ഗാസ, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍, ലെബനന്‍ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഊന്നിയായിരുന്നു ചര്‍ച്ചയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മേഖലയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് ബ്ലിങ്കന്‍ പശ്ചിമേഷ്യന്‍ സന്ദര്‍ശനം നടത്തുന്നത്. ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം ഇത് പതിനൊന്നാം തവണയാണ് ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യയില്‍ സന്ദര്‍ശനം നടത്തുന്നത്. ലബനനിലും ഗസ്സയിലും നിലനില്‍ക്കുന്ന യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സന്ദര്‍ശനം.

Story Highlights: US Secretary of State Anthony Blinken meets Qatari Amir in Doha amid ongoing Middle East tensions

Leave a Comment