3-Second Slideshow

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ്-റഷ്യ ചർച്ചയിൽ ധാരണ

നിവ ലേഖകൻ

Ukraine War

യുക്രൈൻ യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി യു. എസും റഷ്യയും ഉന്നതതല ചർച്ചകൾ നടത്തി. സൗദി അറേബ്യയിൽ നടന്ന നാലര മണിക്കൂർ നീണ്ട ചർച്ചയിൽ ഇരു രാജ്യങ്ങളും പ്രത്യേക സംഘങ്ങളെ നിയോഗിക്കാൻ ധാരണയായി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് റഷ്യ സമ്മതിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുക്രൈൻ ഭരണകൂടത്തെ മാറ്റിനിർത്തി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് യുക്രൈൻ വ്യക്തമാക്കി. യുദ്ധത്തിന് ശാശ്വത പരിഹാരം കാണണമെന്ന് യു. എസ്. പ്രതിനിധികൾ ആവശ്യപ്പെട്ടു.

ചർച്ച തുടരുമെന്നും രണ്ടാം ഘട്ടത്തിന്റെ തീയതി പിന്നീട് തീരുമാനിക്കുമെന്നും യുഎസ് പ്രസ്താവനയിൽ അറിയിച്ചു. യുദ്ധത്തിലേക്ക് നയിച്ച പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് റഷ്യൻ പ്രതിനിധികൾ ഉറപ്പുനൽകി. ഉക്രൈനിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സ്ഥിരീകരിച്ചു. 4 പ്രധാന വിഷയങ്ങളിൽ റഷ്യയുമായി ധാരണയിലെത്തിയതായും മാർക്കോ റൂബിയോ അറിയിച്ചു.

സമാധാന കരാറിലേക്കുള്ള ചർച്ചയിൽ എല്ലാ കക്ഷികളും താത്പര്യം പ്രകടിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയനെയും മാറ്റിനിർത്തിയാണ് സൗദി അറേബ്യയിൽ ചർച്ച നടത്തിയത്. റിയാദിൽ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന. ആദ്യഘട്ട ചർച്ചയിൽ യുഎസും റഷ്യയും തൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ, ഡോണൾഡ് ട്രംപ്- വ്ലാദിമിർ പുടിൻ കൂടിക്കാഴ്ചയ്ക്ക് വഴിതെളിയുമെന്ന സൂചനയുമുണ്ട്.

  ഉക്രെയ്നിലെ സുമിയിൽ റഷ്യൻ മിസൈൽ ആക്രമണം: 21 മരണം, 83 പേർക്ക് പരിക്ക്

ട്രമ്പ്, പുടിൻ കൂടികാഴ്ച പിന്നീട് തീരുമാനിക്കും.

Story Highlights: Russia and the U.S. have agreed to form a high-level committee to restore peace in Ukraine.

Related Posts
യുക്രെയ്നിൽ ഈസ്റ്റർ വെടിനിർത്തൽ പ്രഖ്യാപിച്ച് പുടിൻ
Ukraine Easter ceasefire

ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. Read more

സുമിയിൽ റഷ്യൻ മിസൈൽ ആക്രമണം: 32 പേർ കൊല്ലപ്പെട്ടു
Sumy missile attack

യുക്രൈനിലെ സുമി നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. Read more

  സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ച് തമിഴ്നാട്
ഉക്രെയ്നിലെ സുമിയിൽ റഷ്യൻ മിസൈൽ ആക്രമണം: 21 മരണം, 83 പേർക്ക് പരിക്ക്
Russia Ukraine War

യുക്രെയ്നിലെ സുമി നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും Read more

പുടിനെതിരെ ട്രംപിന്റെ രൂക്ഷവിമർശനം; റഷ്യൻ എണ്ണയ്ക്ക് തീരുവ ഭീഷണി
Trump Putin Russia Oil Tariffs

യുക്രൈൻ വെടിനിർത്തൽ ചർച്ചകളിലെ പുടിന്റെ നിലപാടിൽ ട്രംപിന് അമർഷം. റഷ്യൻ എണ്ണയ്ക്ക് 50% Read more

പുടിന്റെ ലിമോസിന് തീപിടിച്ചു; വധശ്രമമാണോ?
Putin limousine fire

മോസ്കോയിലെ എഫ്എസ്ബി ആസ്ഥാനത്തിന് സമീപം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ലിമോസിൻ കാറിന് Read more

ശശി തരൂരിന്റെ നിലപാട് മാറ്റത്തെ പ്രശംസിച്ച് ജോൺ ബ്രിട്ടാസ്
Shashi Tharoor

റഷ്യയെക്കുറിച്ചുള്ള നിലപാട് മാറ്റിയതിന് ശശി തരൂരിനെ ജോൺ ബ്രിട്ടാസ് പ്രശംസിച്ചു. ഇടതുപക്ഷ പാർട്ടികളുടെ Read more

യുക്രെയ്ൻ-റഷ്യ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് പുടിന്റെ സമ്മതം
Ukraine ceasefire

മൂന്ന് വർഷം നീണ്ടുനിൽക്കുന്ന യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് 30 ദിവസത്തെ താത്കാലിക വെടിനിർത്തലിന് റഷ്യൻ Read more

  യുക്രെയ്നിൽ ഈസ്റ്റർ വെടിനിർത്തൽ പ്രഖ്യാപിച്ച് പുടിൻ
യുക്രെയിൻ-റഷ്യ 30 ദിവസത്തെ വെടിനിർത്തലിന് സമ്മതം
Ukraine ceasefire

സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന സമാധാന ചർച്ചകൾക്ക് ശേഷം യുക്രെയിൻ 30 ദിവസത്തെ Read more

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ; സെലൻസ്കി സൗദിയിലെത്തി
Russia-Ukraine peace talks

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ നടക്കും. യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി Read more

സുരക്ഷാ ഭീഷണി: റഷ്യയിലെ രണ്ട് പ്രദേശങ്ങളിൽ ടെലഗ്രാം നിരോധിച്ചു
Telegram ban

സുരക്ഷാ ഭീഷണികളെ തുടർന്ന് റഷ്യയിലെ ഡാഗെസ്താൻ, ചെച്നിയ എന്നീ പ്രദേശങ്ങളിൽ ടെലഗ്രാം ആപ്പ് Read more

Leave a Comment