യുഎസ് ഉൽപ്പന്നങ്ങൾക്ക് ചൈന 34% ലെവി ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നടപടി. ഏപ്രിൽ 9 മുതൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 104% അധിക തീരുവ ഏർപ്പെടുത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഈ തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. “താരിഫ് ബ്ലാക്ക്മെയിലിംഗ്” കണ്ട് ഭയപ്പെടില്ലെന്നും യുഎസ് അടിസ്ഥാനരഹിതമായ കാരണങ്ങളാൽ താരിഫ് ചുമത്തിയതാണെന്നും ചൈന പ്രതികരിച്ചു.
യുഎസ് ഇറക്കുമതിക്ക് 34 ശതമാനം പരസ്പര താരിഫ് ഏർപ്പെടുത്തിയ പ്രഖ്യാപനം പിൻവലിക്കാൻ ചൈനയ്ക്ക് ഒരു ദിവസത്തെ സമയം നൽകിയിരുന്നു ഡൊണാൾഡ് ട്രംപ്. സമയപരിധി പാലിച്ചില്ലെങ്കിൽ ഏപ്രിൽ 9 മുതൽ അധിക 50% താരിഫ് ബാധകമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലാണ് ഇപ്പോൾ തീരുവ കൂട്ടിയത്.
അതേസമയം, ആഗോള താരിഫുകളെക്കുറിച്ചുള്ള ട്രംപിന്റെ നിലപാട് നിക്ഷേപകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും യു എസ് ഓഹരികൾ സജീവമാകുന്നതായി കാണാം. വിപണിയിൽ ഇന്ന് ആദ്യകാല വ്യാപാരത്തിൽ 3–5% വർധനവ് രേഖപ്പെടുത്തി. ടൈറ്റാൻ, അദാനി പോർട്സ്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഐടി ഭീമനായ ടിസിഎസ് മാത്രമാണ് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചത്.
കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവിൽ നിന്ന് കരകയറിയ സെൻസെക്സ് 1,206 പോയിന്റ് (1.65%) ഉയർന്ന് 74,343 ലും നിഫ്റ്റി 50 രാവിലെ 9:18 ഓടെ 365 പോയിന്റ് (1.65%) ഉയർന്ന് 22,527 ലും എത്തി. യുഎസ് ഉൽപ്പന്നങ്ങൾക്ക് ചൈന 34% ലെവി ഏർപ്പെടുത്തിയതിനെതിരെയാണ് യുഎസ് ഈ നടപടി സ്വീകരിച്ചത്.
Story Highlights: The White House has imposed a 104% tariff on Chinese goods, effective April 9, in response to China’s 34% levy on US products.