ഖലീലാബാദ് (ഉത്തർപ്രദേശ്)◾: ഉത്തർപ്രദേശിൽ കാമുകന്റെ സ്വകാര്യഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റിയതായി യുവതിക്കെതിരെ പരാതി. ഖലീലാബാദ് കോട്വാലി പ്രദേശത്തെ മുഷാര ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ കോട്വാലിയിലെ ജംഗിൾ കാലയിൽ താമസിക്കുന്ന 19 വയസ്സുകാരനായ വികാസിനാണ് പരിക്കേറ്റത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നിഷാദ് തിങ്കളാഴ്ച അയൽവാസിയായ മുഷാര ഗ്രാമത്തിൽ നിന്നുള്ള കാമുകിയെ കാണാൻ വീട്ടിലെത്തി. അവിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഈ തർക്കമാണ് അക്രമത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ആറ് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നെന്നും പറയപ്പെടുന്നു. യുവതി വികാസിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം തർക്കമുണ്ടാവുകയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ആക്രമണത്തിന് ശേഷം രക്തത്തിൽ കുളിച്ച നിലയിൽ വികാസ് വീട്ടിലേക്ക് മടങ്ങി. തുടർന്ന് വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
പരിക്കേറ്റ വികാസിന് മണിക്കൂറുകളോളം രക്തസ്രാവമുണ്ടായി. തുടർന്ന് ഇയാളെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: In Uttar Pradesh, a young woman allegedly cut off her boyfriend’s private parts with a blade in Khalilabad.