70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച ബാലതാരം ശ്രീപദിന് ഉണ്ണി മുകുന്ദന്റെ ആശംസകൾ

നിവ ലേഖകൻ

70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ ശ്രീപദിന് ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദൻ ആശംസകൾ അറിയിച്ചത്. ശ്രീപദിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ, പ്രിയപ്പെട്ട ശ്രീപദ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയിരിക്കുകയാണെന്നും വളരെയധികം സന്തോഷമുണ്ടെന്നും അഭിനന്ദനങ്ങളെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില് മലയാളിത്തിളക്കമാണ് കാണാൻ സാധിച്ചത്. ഏറ്റവും മികച്ച ചിത്രമായി ആനന്ദ് ഏകര്ഷി രചനയും സംവിധാനവും നിര്വ്വഹിച്ച ആട്ടം തിരഞ്ഞെടുക്കപ്പെട്ടു. ചിത്ര സംയോജനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങളും ആട്ടം സ്വന്തമാക്കി.

കാന്തരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടി മികച്ച നടനായും നിത്യ മേനോനും മാനസി പരേഖും മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ടു. സൂരജ് ആര്. ബര്ജാത്യ മികച്ച സംവിധായകനായി.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം തരുണ് മൂര്ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക നേടി. മാളികപ്പുറം എന്ന സിനിമയിൽ പിയൂഷ് ഉണ്ണി എന്ന കഥാപാത്രത്തെയാണ് ശ്രീപദ് അവതരിപ്പിച്ചത്. മികച്ച നടിക്കുള്ള പുരസ്കാരം തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിന് നിത്യ മേനോനും കച്ച് എക്സ്പ്രസിലെ അഭിനയത്തിന് മാനസി പരേഖും പങ്കിട്ടു.

  'അമ്മ'യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി

നോണ് ഫീച്ചര് ഫിലിം വിഭാഗത്തില് മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. സൗദി വെള്ളക്കയിലെ ഗാനം ആലപിച്ച ബോംബെ ജയശ്രീ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നേടി. അരിജിത് സിങ് ആണ് മികച്ച ഗായകന്.

Story Highlights: Unni Mukundan congratulates Sreepadh for winning Best Child Actor at 70th National Film Awards

Related Posts
48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ കൊച്ചിയിൽ വിതരണം ചെയ്തു
Kerala Film Critics Awards

48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ കൊച്ചിയിൽ വിതരണം ചെയ്തു. മികച്ച നടനുള്ള Read more

“സിനിമ കുറയുമെന്ന ടെൻഷനൊന്നും ഇന്നസെന്റിന് ഉണ്ടായിരുന്നില്ല”: മുകേഷ്
Mukesh about Innocent

മലയാള സിനിമയിലെ പ്രിയ നടൻ മുകേഷ്, അന്തരിച്ച ഇന്നസെന്റിനെ അനുസ്മരിച്ച് സംസാരിക്കുന്നു. ഇന്നസെന്റ് Read more

മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ഉടൻ തിരിച്ചെത്തുമെന്നും അഷ്കർ സൗദാൻ
Mammootty health update

മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം കുറച്ച് വിശ്രമം എടുത്തുവെന്ന് മാത്രമെന്നും സഹോദരി പുത്രൻ Read more

വിശ്രമത്തിന് ശേഷം മമ്മൂട്ടി തിരിച്ചെത്തുന്നു; സിനിമാലോകത്ത് ആഹ്ളാദം.
Mammootty comeback

വിശ്രമത്തിനു ശേഷം മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം ആദ്യവാരത്തോടെ അദ്ദേഹം സിനിമയിൽ Read more

മമ്മൂട്ടി തിരിച്ചെത്തുന്നു; സൂചന നൽകി ആന്റോ ജോസഫ്
Mammootty health update

മമ്മൂട്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം തിരിച്ചെത്തുന്നു എന്ന സൂചന നൽകി നിർമ്മാതാവ് Read more

  അമ്മയിലേക്ക് മടങ്ങുന്നില്ല; നിലപാട് വ്യക്തമാക്കി ഭാവന
അമ്മയിലെ മാറ്റം നല്ലതിന്; വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം: ആസിഫ് അലി
AMMA new officials

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എ.എം.എം.എ ഭാരവാഹികളെ നടൻ ആസിഫ് അലി അഭിനന്ദിച്ചു. വനിതകൾ തലപ്പത്തേക്ക് Read more

Dear Friend Movie

നടൻ വിനീത് കുമാർ തന്റെ സിനിമ 'ഡിയർ ഫ്രണ്ടി'നെക്കുറിച്ച് സംസാരിക്കുന്നു. തിയേറ്ററുകളിൽ സിനിമക്ക് Read more

‘അമ്മ’യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
AMMA association

'അമ്മ' സംഘടനയിലെ പുതിയ മാറ്റങ്ങളെ നടൻ ആസിഫ് അലി സ്വാഗതം ചെയ്തു. വനിതകൾ Read more

അമ്മയിൽ തലമുറ മാറ്റം; വനിതാ താരങ്ങൾക്ക് നേതൃസ്ഥാനം
AMMA leadership change

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ. പ്രധാന സ്ഥാനങ്ങളിലേക്ക് വനിതാ താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. Read more

Leave a Comment