കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയെയാണ് ഉല്ലാസ് വിവാഹം കഴിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി.
പ്രിയ താരത്തിന് നിരവധി പേർ ആശംസകൾ നേർന്നു. ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഉല്ലാസ് പന്തളം.
തന്റെ കൗണ്ടറുകൾ കൊണ്ടും വ്യത്യസ്തമായ ശരീരഭാഷകൊണ്ടും നടന് ആരാധകരും ഏറെയാണ്.
Story Highlights: Popular comedian Ullas Pandalam tied the knot with Divya, Vice President of Areekode Panchayat and lawyer. Image Credit: twentyfournews