റഷ്യൻ ചാരപ്പണി ഭീഷണി: യുക്രൈനിൽ ടെലഗ്രാം ആപ്പ് ഭാഗികമായി നിരോധിച്ചു

Anjana

Ukraine Telegram ban

യുക്രൈനിൽ ടെലഗ്രാം ആപ്പ് ഭാഗികമായി നിരോധിച്ചതായി രാജ്യത്തെ ദേശീയ സുരക്ഷാ പ്രതിരോധ കൗൺസിൽ പ്രഖ്യാപിച്ചു. റഷ്യ ചാരപ്പണി നടത്തുന്നതായുള്ള സംശയത്തെ തുടർന്നാണ് ഈ നടപടി. സർക്കാർ ജീവനക്കാരും സൈനികരും ഉപയോഗിക്കുന്ന ഔദ്യോഗിക ഉപകരണങ്ങളിൽ നിന്നാണ് ടെലഗ്രാം നിരോധിച്ചിരിക്കുന്നത്. രാജ്യ സുരക്ഷയുടെ ഭാഗമായാണ് ഈ തീരുമാനമെടുത്തത്.

യുക്രെയ്നിൻറെ ജിയുആർ മിലിട്ടറി ഇൻറലിജൻസ് ഏജൻസി തലവൻ കിറിലോ ബുഡനോവ് തെളിവുകളോടെ കൗൺസിലിൽ അറിയിച്ചത് റഷ്യൻ പ്രത്യേക സേനയ്ക്ക് ടെലഗ്രാം ഉപയോഗിച്ച് ചാരപ്പണി നടത്താൻ സാധിക്കുമെന്നാണ്. പ്രസിഡൻറ് സെലൻസ്കിയുടെ സൈനിക കമാൻഡർമാരും മേഖലാ, സിറ്റി ഉദ്യോഗസ്ഥരും കൗൺസിലിൽ പങ്കെടുത്തു. റഷ്യ നടത്തുന്ന നിരീക്ഷണങ്ങളിലെ ആശങ്കകൾ മുൻനിർത്തിയാണ് ഈ നടപടി സ്വീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടെലിമെട്രിയോ ഡാറ്റാബേസ് പ്രകാരം യുക്രെയ്നിൽ ഏകദേശം 33,000 ടെലഗ്രാം ചാനലുകളാണ് പ്രവർത്തനക്ഷമമായുള്ളത്. രാജ്യത്തെ 75 ശതമാനത്തോളം ജനതയും ആശയ വിനിമയത്തിനായി ടെലഗ്രാമാണ് ഉപയോഗിക്കുന്നതെന്ന് യുക്രെയ്നിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, യുക്രെയ്ൻറെ തീരുമാനത്തിന് പിന്നാലെ ആരുടെയും വ്യക്തിപരമായ വിവരങ്ങളോ സന്ദേശങ്ങളോ പങ്കുവെക്കാറില്ലെന്ന് ടെലഗ്രാം അറിയിച്ചു.

ALSO READ: ന്യൂജെൻ ആയി പെട്ടി ഓട്ടോയും, ഒറ്റ ചാർജിൽ 100 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് ഓട്ടോ പുറത്തിറങ്ങി

Story Highlights: Ukraine partially bans Telegram app over Russian espionage concerns, affecting government and military devices

Leave a Comment