ഗാസയിലെ ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ ഒടുവിൽ യുവേഫ രംഗത്ത്. യുവേഫ സൂപ്പർ കപ്പിന് മുന്നോടിയായി ഗാസയിലെ സാധാരണ ജനങ്ങൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ ബാനർ ഉയർത്തി. ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ അടക്കമുള്ളവർ ഇതിനു മുൻപ് യുവേഫയുടെ മൗനത്തിൽ പ്രതിഷേധിച്ചിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരീസ് സെന്റ് ജെർമെയ്നും യൂറോപ്പ ലീഗ് ജേതാക്കളായ ടോട്ടനം ഹോട്സ്പറും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ഇറ്റലിയിലെ ഉഡിനിലെ സ്റ്റേഡിയോ ഫ്രിയുലിയിലാണ് പ്രതിഷേധ ബാനർ പ്രദർശിപ്പിച്ചത്. “കുട്ടികളെ കൊല്ലുന്നത് അവസാനിപ്പിക്കുക, സാധാരണക്കാരെ കൊല്ലുന്നത് അവസാനിപ്പിക്കുക” എന്ന് ബാനറിൽ എഴുതിയിരുന്നു. ഈ യൂറോപ്യൻ സീസണിലെ ആദ്യത്തെ പ്രധാനപ്പെട്ട മത്സരമായിരുന്നു ഇത്.
യുവേഫയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഈ പ്രതിഷേധ ബാനറിൻ്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
From the UEFA Super Cup in Udine, the message is loud and clear.
A banner. A call. pic.twitter.com/HNjPja4OBk
— UEFA (@UEFA) August 13, 2025
ഇസ്രായേൽ ആക്രമണത്തിൽ പലസ്തീൻ ഫുട്ബോൾ താരം സുലൈമാൻ അൽ ഒബൈദ് കൊല്ലപ്പെട്ടതിനെ തുടർന്ന് യുവേഫ അനുശോചനം അറിയിച്ചിരുന്നു. ഇതിനോടാണ് മുഹമ്മദ് സലാ പ്രതികരിച്ചത്. സുലൈമാൻ ഭക്ഷണത്തിനായി കാത്തിരിക്കുമ്പോൾ ഇസ്രായേൽ വെടിവയ്പിലാണ് കൊല്ലപ്പെട്ടത്.
അദ്ദേഹം എങ്ങനെ, എവിടെ, എന്തിന് മരിച്ചു എന്ന് പറയാമോ എന്ന് സലാ യുവേഫയുടെ അനുശോചന പോസ്റ്റ് റിട്വീറ്റ് ചെയ്തു. പലസ്തീൻ പെലെ എന്ന് അറിയപ്പെടുന്ന താരമാണ് സുലൈമാൻ അൽ ഒബൈദ്.
അതേസമയം, ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ അടക്കമുള്ളവർ യുവേഫയുടെ മൗനത്തിൽ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവേഫയുടെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
Story Highlights: ഗാസയിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ യുവേഫ പ്രതിഷേധ ബാനർ ഉയർത്തി; ലിവർപൂൾ താരം സലായുടെ വിമർശനത്തിന് പിന്നാലെ നടപടി.