യുവേഫ ചാമ്പ്യൻസ് ലീഗ് പ്രി ക്വാർട്ടർ മത്സരങ്ങൾക്ക് വേദിയൊരുങ്ങി. മാർച്ച് 4, 5 തീയതികളിലാണ് ആദ്യ ലെഗ് മത്സരങ്ങൾ നടക്കുക. രണ്ടാം ലെഗ് മത്സരങ്ങൾ മാർച്ച് 11, 12 തീയതികളിലും നടക്കും. ലിവർപൂൾ പിഎസ്ജിയെയും റയൽ മാഡ്രിഡ് അത്ലെറ്റിക്കോ മാഡ്രിഡിനെയും നേരിടും.
ബാഴ്സലോണ ബെൻഫിക്കയുമായും ബയേൺ മ്യൂണിക്ക് ബയേർ ലെവർകൂസനുമായും ഏറ്റുമുട്ടും. ആഴ്സണൽ പിഎസ്വി ഐന്തോവനെയാണ് നേരിടുക. ആസ്റ്റൺ വില്ല ക്ലബ് ബ്രൂഗെയുമായും ബൊറൂസിയ ഡോർട്ട്മുണ്ട് ലില്ലിയുമായും ഇന്റർ മിലാൻ ഫെയെനൂർദുമായും മത്സരിക്കും. രണ്ട് ലെഗുകളിലായാണ് മത്സരങ്ങൾ നടക്കുക.
എട്ടിൽ ഏഴ് മത്സരങ്ങളും വിജയിച്ചാണ് ലിവർപൂൾ ഒന്നാം നമ്പർ സീഡായി പ്രി ക്വാർട്ടറിലെത്തിയത്. മറ്റ് എട്ട് ടീമുകളേക്കാൾ മുമ്പിലാണ് ലിവർപൂളിന്റെ ഫിനിഷിങ്. പിഎസ്ജി പതിനഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഫ്രഞ്ച് ക്ലബ് ബ്രെസ്റ്റിനെതിരെ നേടിയ പത്ത് ഗോളിന്റെ ജയമാണ് പിഎസ്ജിയുടെ പ്രവേശനത്തിന് സഹായകമായത്.
Story Highlights: The UEFA Champions League pre-quarterfinal lineup is set, with Liverpool facing PSG and Real Madrid taking on Atletico Madrid.