സനാതന ധർമ പരാമർശം: മാപ്പ് പറയില്ലെന്ന് ഉദയനിധി സ്റ്റാലിൻ

നിവ ലേഖകൻ

Udhayanidhi Stalin Sanatana Dharma controversy

ചെന്നെെയിൽ സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ച തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, വിവാദമായ സനാതന ധർമ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ചു. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതായും, താൻ കരുണാനിധിയുടെ കൊച്ചുമകനാണെന്നും അദ്ദേഹം പറഞ്ഞു. പെരിയാറും അണ്ണാദുരെയും പറഞ്ഞതാണ് താനും ആവർത്തിച്ചതെന്നും വിഷയത്തെ നിയമപരമായി നേരിടാൻ തയ്യാറാണെന്നും ഉദയനിധി കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“എന്റെ വാക്കുകൾ വളച്ചൊടിച്ച് തമിഴ്നാട്ടിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. അവർ എന്നോട് ക്ഷമ ചോദിക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഞാൻ പറഞ്ഞതിൽ ഇന്നും ഉറച്ച് നിൽക്കുന്നു.

ഞാൻ കലെെഞ്ജറുടെ കൊച്ചുമകനാണ്. ഞാൻ ഒരിക്കലും മാപ്പ് പറയില്ല,” എന്ന് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. സ്ത്രീകളുടെ അവകാശങ്ങൾക്കായി പെരിയാർ സംസാരിച്ചതാണെന്നും, പെരിയാറും അണ്ണായും കലൈഞ്ജറും പറഞ്ഞതാണ് താൻ ആവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ സെപ്തംബറിൽ നടത്തിയ പരാമർശത്തിലാണ് ഉദയനിധി സ്റ്റാലിൻ വിമർശനങ്ങൾക്ക് വിധേയനായത്. മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധർമ്മം എന്നായിരുന്നു അന്നത്തെ പ്രസ്താവന. സനാതന ധർമം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  കാർത്തിക ദീപം: ബിജെപി ഹിന്ദുക്കളുടെ ശത്രുക്കളെന്ന് ഡിഎംകെ

ഈ പ്രസ്താവനയ്ക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നെങ്കിലും, അന്ന് സ്വീകരിച്ച നിലപാട് തന്നെ ഉദയനിധി സ്റ്റാലിൻ ഇപ്പോഴും തുടരുകയാണ്.

Story Highlights: Tamil Nadu Deputy CM Udhayanidhi Stalin reiterates stance on Sanatana Dharma controversy, refuses to apologize

Related Posts
കാർത്തിക ദീപം: ബിജെപി ഹിന്ദുക്കളുടെ ശത്രുക്കളെന്ന് ഡിഎംകെ
Karthigai Deepam dispute

തമിഴ്നാട് മധുര തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപം വിവാദത്തിൽ ബിജെപിക്കെതിരെ ഡിഎംകെ രംഗത്ത്. ബിജെപി Read more

തമിഴ്നാട്ടിൽ മഴ മുന്നറിയിപ്പ്; ശ്രീലങ്കയിൽ 465 മരണം
Tamil Nadu rainfall

ഡിറ്റ്വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറിയതിനെ തുടർന്ന് തമിഴ്നാട്ടിലെ തീരദേശ മേഖലകളിൽ മഴ തുടരുന്നു. Read more

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Tamil Nadu Rains

തമിഴ്നാട്ടിൽ ഡിറ്റ്വ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി തുടരുന്നു. ഇന്ന് നീലഗിരി, ഈറോഡ്,കോയമ്പത്തൂർ ജില്ലകളിൽ ഓറഞ്ച് Read more

ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
Tamil Nadu rainfall

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിലെ തീരദേശ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. Read more

തമിഴ്നാടിനും ആന്ധ്രയ്ക്കും പ്രളയ മുന്നറിയിപ്പ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
Tamil Nadu flood alert

തമിഴ്നാടിനും ആന്ധ്രാപ്രദേശിനും കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. ഡിറ്റ്വ ചുഴലിക്കാറ്റിനെ Read more

ശിവഗംഗയില് രണ്ട് ബസുകൾ കൂട്ടിയിടിച്ച് 11 മരണം; 40 പേർക്ക് പരിക്ക്
Tamil Nadu bus accident

തമിഴ്നാട് ശിവഗംഗയില് സര്ക്കാര് ബസുകള് കൂട്ടിയിടിച്ച് 11 പേര് മരിച്ചു. നാല്പതോളം പേര്ക്ക് Read more

  തമിഴ്നാട്ടിൽ മഴയ്ക്ക് ശമനം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറാൻ സാധ്യത; തമിഴ്നാട്ടിൽ മൂന്ന് മരണം
Ditwah Cyclone update

ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Read more

തമിഴ്നാട്ടിൽ കനത്ത മഴ; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Tamil Nadu rains

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തമിഴ്നാട്ടിൽ കനത്ത Read more

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ് തീരം തൊടില്ല; അഞ്ച് ജില്ലകളിൽ ശക്തമായ കാറ്റിന് സാധ്യത
Cyclone Ditwah

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. Read more

Leave a Comment