പിവി അന്‍വര്‍ വിഷയം: യുഡിഎഫില്‍ ഭിന്നത; കെ സുധാകരനെ തള്ളി കെ മുരളീധരന്‍

Anjana

UDF split PV Anwar

പിവി അന്‍വര്‍ വിഷയത്തില്‍ യുഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്നു. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെ തള്ളി മുന്‍ അദ്ധ്യക്ഷന്‍ കെ മുരളീധരന്‍ രംഗത്തെത്തി. കെ സുധാകരന്റെ അഭിപ്രായം യുഡിഎഫിന്റേതല്ലെന്നും വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കെപിസിസി അദ്ധ്യക്ഷനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വറിന്റെ ഉപാധികളോടെയുള്ള പിന്തുണ വേണ്ടെന്നതാണ് യുഡിഎഫ് തീരുമാനമെന്നും, എന്നാല്‍ ഉപാധികളില്ലാത്ത അന്‍വറിന്റെ പിന്തുണ സ്വീകരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒപ്പിട്ട തീരുമാനം ആര്‍ക്കും തിരുത്താന്‍ അവകാശമില്ലെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ നയം എന്നൊന്നില്ലെന്നും കോണ്‍ഗ്രസ് നയം നടപ്പിലാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പി വി അന്‍വറിന്റെ പിന്തുണയില്‍ കോണ്‍ഗ്രസിന്റെ ഭിന്നാഭിപ്രായം ഇന്നലെയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തുറന്ന് പറഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി വി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് സുധാകരന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവും അന്‍വറും തമ്മില്‍ തെറ്റിയതോടെ സഹകരണം നടക്കാതെ വന്നുവെന്നും പ്രതിപക്ഷ നേതാവിന്റെ നിലപാട് വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനൊപ്പം പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

Story Highlights: UDF divided over PV Anwar issue, K Muraleedharan opposes K Sudhakaran’s stance

Leave a Comment