പാലക്കാട് പൊലീസ് റെയ്ഡിനെതിരെ യുഡിഎഫ് പ്രതിഷേധം; സംഘർഷം

നിവ ലേഖകൻ

Updated on:

UDF protest Palakkad police raid

പാലക്കാട് അർധരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിനെതിരെ യുഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തി. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജെബി മേത്തർ തുടങ്ങിയ നേതാക്കൾ കൈകോർത്ത് മാർച്ചിൽ അണിനിരന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ്പി ഓഫീസ് പരിസരത്ത് സമരക്കാരെ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. അക്രമാസക്തരായ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും അവയ്ക്കു മേൽ കയറിനിൽക്കുകയും ചെയ്തു.

ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. പൊലീസുകാർക്കെതിരെ മുദ്രാവാക്യം വിളി ഉയർന്നു.

എസ്പി ഓഫീസ് പരിസരത്ത് 200-ലധികം പൊലീസുകാരെ വിന്യസിച്ചു. എ എസ് പി അശ്വതി ജിജി, മൂന്ന് ഡി വൈ എസ് പി മാർ, ജില്ലയിലെ മുഴുവൻ സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.

  പട്ടാമ്പി കെ.എസ്.യു, എം.എസ്.എഫ് അക്രമം ആസൂത്രിതമെന്ന് തെളിഞ്ഞു

സംഭവത്തിൽ പ്രതികരിച്ച കെ സുധാകരൻ, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് ശുക്രദശയാണെന്നും ഇനി പ്രതീക്ഷിച്ചതിന്റെ ഇരട്ടി വോട്ടിൽ രാഹുൽ ജയിക്കുമെന്നും പറഞ്ഞു. Story Highlights: UDF protests against police raid on Congress leaders’ hotel room in Palakkad

Related Posts
ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം
Sreenivasan murder case

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലർ ഫ്രണ്ട് Read more

പട്ടാമ്പി കെ.എസ്.യു, എം.എസ്.എഫ് അക്രമം ആസൂത്രിതമെന്ന് തെളിഞ്ഞു
Pattambi violence

പാലക്കാട് പട്ടാമ്പിയിൽ കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ നടത്തിയ അക്രമം ആസൂത്രിതമെന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് Read more

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Palakkad bus accident

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സ്കൂട്ടറിൽ നിന്ന് വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട് മരിച്ചു. Read more

  എൻ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ജയതിലകിനെതിരെ വീണ്ടും ആരോപണം
ഭവാനിപ്പുഴയിൽ കാണാതായ വിനോദസഞ്ചാരികൾ; തിരച്ചിൽ തുടരുന്നു, സുരക്ഷ ശക്തമാക്കണമെന്ന് നാട്ടുകാർ
Bhavani River accident

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു. ശക്തമായ നീരൊഴുക്ക് Read more

പാലക്കാട് നെന്മാറയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ; കോഴിക്കോടും ലഹരിവേട്ട
cannabis drug bust

പാലക്കാട് നെന്മാറയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിലായി. നെന്മാറ ചാത്തമംഗലം Read more

ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
Bijukuttan car accident

പ്രമുഖ ചലച്ചിത്ര നടൻ ബിജുക്കുട്ടന് പാലക്കാട് വടക്കുമുറിയിൽ വെച്ച് വാഹനാപകടമുണ്ടായി. അദ്ദേഹം സഞ്ചരിച്ചിരുന്ന Read more

ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽ; നിസ്സാര പരിക്ക്
Biju Kuttan accident

പാലക്കാട് ദേശീയപാതയിൽ നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബിജുക്കുട്ടനും കാർ Read more

  ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം
കോഴിക്കോട് കോർപ്പറേഷനിൽ 25000 വ്യാജ വോട്ടുകളുണ്ടെന്ന് കോൺഗ്രസ്; ആരോപണം നിഷേധിച്ച് ഡെപ്യൂട്ടി മേയർ
Kozhikode fake votes

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 25000 വ്യാജ വോട്ടുകളുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ബാലുശ്ശേരി അസംബ്ലി Read more

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി; മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
fake certificate case

പാലക്കാട് ജില്ലയിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സഹകരണ ബാങ്കിൽ ജോലി നേടിയെന്ന Read more

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് നടത്തും
Freedom Night March

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് നടത്തും. Read more

Leave a Comment