കോട്ടയം നഗരസഭയിൽ യുഡിഎഫിന് വൻ തിരിച്ചടി. സഭയിൽ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി.
എൽഡിഎഫിനും യുഡിഎഫിനുമായി 22 അംഗങ്ങൾ വീതമാണ് കൗൺസിലിൽ ഉള്ളത്. ബിജെപിക്ക് എട്ട് അംഗങ്ങളാണുള്ളത്. അവിശ്വാസ പ്രമേയം പാസാക്കണമെങ്കിൽ 27 അംഗങ്ങളുടെ വോട്ട് വേണം.
ബിജെപി കൂടി എൽഡിഎഫിനെ പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. 29 പേർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിൽ ഒരു വോട്ട് അസാധുവായിരുന്നു.
എൽഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം അനുകൂലിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു നേരത്തെ അറിയിച്ചിരുന്നു.
ബിജെപി കൗൺസിലർമാരുടെ വാർഡുകളെ മുൻപ് ഭരണസമിതി അവഗണിച്ചതിനാലാണ് എൽഡിഎഫിനെ അവിശ്വാസ പ്രമേയത്തിൽ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights: UDF lost Kottayam Municipality