
അബുദാബി: ഇന്ഡിഗോ വിമാനങ്ങള്ക്ക് യു.എ.ഇ ഏര്പ്പെടുത്തിയ വിലക്ക് പിന്വലിച്ചു. നാളെ മുതല് വിമാന സര്വീസുകള് പുനരാരംഭിക്കും. യുഎഇയിലേക്ക് ഇന്ഡിഗോ വിമാനങ്ങള് സര്വീസ് നടത്തുന്നതിന് താല്ക്കാലിക വിലക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ചൊവ്വാഴ്ച മുതല് ഒരാഴ്ചത്തേക്കാണ് യുഎഇ ഇന്ഡിഗോ വിമാനങ്ങള്ക്ക് നേരത്തെ വിലക്ക് ഏര്പ്പെടുത്തിയത്. ഇന്ത്യയിലെ വിമാനത്താവളത്തില് നിന്ന് റാപിഡ് പി സി ആര് ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില് എത്തിച്ചതിനാണ് നടപടി.
യാത്ര ചെയ്യാൻ പറ്റാത്ത യാത്രക്കാര്ക്ക് റീഫണ്ട് അല്ലെങ്കില് സര്വീസ് പുനരാരംഭിക്കുമ്പോള് മറ്റ് വിമാനങ്ങളില് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് ഇന്ഡിഗോ എയര്ലൈന് നേരത്തെ അറിയിച്ചിരുന്നു.
Story highlight : UAE lifts ban on Indigo flights.