യു എ ഇയിലെ ഖോര്ഫുക്കാനില് ബസ് അപകടത്തില്പ്പെട്ട് നിരവധി പേര്ക്ക് പരിക്കേറ്റതായി റിപ്പോര്ട്ട്. അജ്മാനില് നിന്ന് ഖോര്ഫുക്കാനിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. രാജസ്ഥാന് സ്വദേശികളായ തൊഴിലാളികളാണ് ബസില് യാത്ര ചെയ്തിരുന്നത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര് അറിയിച്ചു. എന്നാല് മരണസംഖ്യ സംബന്ധിച്ച വിവരങ്ങള് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടത്തെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള്ക്കായി ഔദ്യോഗിക അറിയിപ്പുകളെ ആശ്രയിക്കണമെന്ന് ഷാര്ജ പൊലീസ് അഭ്യര്ത്ഥിച്ചു.
ഇതിനിടെ, മൂന്നു ദിവസം മുമ്പ് ഷാര്ജയില് നടന്ന മറ്റൊരു സംഭവത്തില് 27 വയസ്സുള്ള സ്വദേശി യുവാവ് കുത്തേറ്റ് മരിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. വ്യാഴാഴ്ച രാത്രി 12:30-ഓടെ ഷാര്ജയിലെ അല് സിയൂഫിലായിരുന്നു സംഭവം നടന്നത്. പ്രതികള് കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
Story Highlights: UAE bus accident in Khor Fakkan injures many, details awaited