യു.എ.ഇയിലെ പരിസ്ഥിതി പ്രവർത്തകർക്കായി പ്രഖ്യാപിച്ച ബ്ലൂ വിസയുടെ ആദ്യഘട്ടം ആരംഭിച്ചു. ദുബായിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് ഈ വിസയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ആദ്യഘട്ടത്തിൽ 20 പേർക്കാണ് ബ്ലൂ വിസ ലഭിക്കുക. പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകൾ, കമ്പനികൾ, എൻജിഒകൾ എന്നിവയിലെ അംഗങ്ങൾ, ആഗോള പുരസ്കാര ജേതാക്കൾ, ആക്ടിവിസ്റ്റുകൾ, ഗവേഷകർ തുടങ്ങിയവരെ ഈ വിസയ്ക്കായി പരിഗണിക്കും.
ഐസിപി വഴി നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. യുഎഇ ബ്ലൂ റസിഡൻസി എന്ന പേരിലാണ് ഈ പത്ത് വർഷത്തെ ദീർഘകാല വിസ അറിയപ്പെടുന്നത്. വെബ്\u200cസൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെയും അപേക്ഷിക്കാം. യുഎഇയിലെ നിർദിഷ്ട യോഗ്യതയുള്ള അധികാരികൾക്ക് നാമനിർദേശവും ചെയ്യാം.
പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയവും ഐഡന്റിറ്റി-സിറ്റിസൻഷിപ്പ് അതോറിറ്റിയും (ഐസിപി) ചേർന്നാണ് ഈ വിസാ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ മെയിലാണ് ഈ വിസ പ്രഖ്യാപിച്ചത്. 24 മണിക്കൂറും വിസയുമായി ബന്ധപ്പെട്ട സേവനം ലഭ്യമാണ്. ഇതിന് മുൻപ് ഗോൾഡൻ വീസയ്ക്ക് മാത്രമായിരുന്നു പത്ത് വർഷത്തെ കാലാവധി അനുവദിച്ചിരുന്നത്.
യുഎഇ ബ്ലൂ വീസ ലഭിക്കാൻ താൽപര്യമുള്ള, അധികൃതരുടെ നിബന്ധനകൾ പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ദുബായിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ ബ്ലൂ വീസയുടെ കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ ഇരുപത് പേർക്ക് വിസ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Story Highlights: UAE launches the first phase of its Blue Visa program for environmental activists, with 20 visas to be issued initially.