പ്രശസ്ത ടെലിവിഷൻ താരം നിതിൻ ചൗഹാൻ 35-ാം വയസ്സിൽ അന്തരിച്ചു. യുപിയിലെ അലിഗഡ് സ്വദേശിയായ നിതിൻ ആത്മഹത്യ ചെയ്തതായി അദ്ദേഹത്തിന്റെ മുൻ സഹനടൻ വിഭൂതി താക്കൂർ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി. എന്നാൽ, മരണത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
‘ദാദാഗിരി 2’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് നിതിൻ ചൗഹാൻ പ്രശസ്തനായത്. ഈ ഷോയിലെ മറ്റ് താരങ്ങളായ സുദീപ് സാഹിറും സായന്തനി ഘോഷും അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ‘ദാദാഗിരി 2’ വിജയത്തിനു ശേഷം, നിതിൻ നിരവധി ടെലിവിഷൻ ഷോകളിൽ അഭിനയിച്ചു.
‘സ്പ്ലിറ്റ്സ് വില്ല 5’, ‘സിന്ദഗി ഡോട്ട് കോം’, ‘ക്രൈം പട്രോൾ’, ‘ഫ്രണ്ട്സ്’ തുടങ്ങിയവയിൽ അദ്ദേഹം പങ്കെടുത്തു. 2022-ലെ ‘തേരാ യാർ ഹൂൻ മെയ്ൻ’ ആയിരുന്നു താരം അവസാനമായി അഭിനയിച്ച ഷോ.
ആത്മഹത്യ ഒരിക്കലും പരിഹാരമല്ലെന്നും മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി അതിജീവിക്കാൻ ശ്രമിക്കണമെന്നും ഓർമ്മിപ്പിക്കുന്നു. സഹായത്തിനായി 1056 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.‘എന്റെ പ്രിയപ്പെട്ടവനെ, സമാധാനത്തോടെ വിശ്രമിക്കൂ, ഞാൻ ശരിക്കും ഞെട്ടിപ്പോയി, എല്ലാ പ്രശ്നങ്ങളെയും നേരിടാനുള്ള കരുത്ത് നിനക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോകുന്നു’- നിതിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് വിഭൂതി കുറിച്ചു.
— /wp:paragraph –> Story Highlights: Popular TV actor Nitin Chauhan dies by suicide at 35, shocking the entertainment industry