എഡിഎം കൈക്കൂലി കേസ്: ടി വി പ്രശാന്തന്റെ മൊഴിയെടുപ്പില്‍ സിപിഐഎം നേതാവിന്റെ സാന്നിധ്യം വിവാദമാകുന്നു

Anjana

TV Prasanthan statement controversy

പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന വകുപ്പുതല അന്വേഷണത്തില്‍ സിപിഐഎം സര്‍വീസ് സംഘടനാ നേതാവിന്റെ സാന്നിധ്യം വിവാദമായിരിക്കുകയാണ്. എഡിഎം കെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ മൊഴിയെടുക്കുന്നതില്‍ എന്‍ജിഒ യൂണിയന്‍ ഏരിയ സെക്രട്ടറിയും പരിയാരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ ക്ലാര്‍ക്കുമായ പി ആര്‍ ജിതേഷ് പങ്കെടുത്തതാണ് വിവാദത്തിന് കാരണമായത്. ടി വി പ്രശാന്തനെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ആശുപത്രിക്കുള്ളിലേക്ക് കടക്കാന്‍ സഹായിച്ചതും ജിതേഷ് ആണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ ഐഎഎസ് ഉള്‍പ്പെടെയുള്ള സംഘം പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ വിശ്വനാഥനും സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി യോഗം ചേര്‍ന്നത് എന്‍ജിഒ യൂണിയന്‍ നേതാവിന്റെ സാന്നിധ്യത്തിലാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം ഉടലെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം കെ നവീന്‍ ബാബു കാലതാമസം വരുത്തിയെന്നും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കൈക്കൂലി നല്‍കിയെന്നുമാണ് ടി വി പ്രശാന്തന്റെയും പി പി ദിവ്യയുടെയും പരാതി. എന്നാല്‍ പരാതി പൂര്‍ണ്ണമായും തള്ളുന്നതാണ് പുറത്തുവരുന്ന രേഖകള്‍. ടി വി പ്രശാന്തനെ ആശുപത്രിയ്ക്കുള്ളില്‍ സംരക്ഷിക്കാന്‍ എന്‍ജിഒ യൂണിയന്‍ ശ്രമിച്ചെന്ന സംശയവും ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.

Story Highlights: TV Prasanthan’s statement against ADM K Naveen Babu was taken in the presence of CPIM Service organization leader, raising controversy

Leave a Comment